പിറന്നാള്‍ ദിനത്തില്‍ കാമുകിക്കൊപ്പം കേക്ക് മുറിച്ച് ബിജെപി എംഎല്‍എയുടെ ആഘോഷം; ഭാര്യയുടെ കടന്നുവരവ്; പൊരിഞ്ഞ അടി (വീഡിയോ)

എംഎല്‍എ കേക്ക് മുറിക്കുമ്പോളായിരുന്നു ഭാര്യയുടെ രംഗപ്രവേശം. ആഘാഷവേദിയിലേക്ക് ഓടിയെത്തിയ അര്‍ച്ചന തോഡ്‌സാം പ്രിയങ്ക ഷിന്‍ഡെയെയാണ് ആദ്യം കൈകാര്യം ചെയ്തത്.
പിറന്നാള്‍ ദിനത്തില്‍ കാമുകിക്കൊപ്പം കേക്ക് മുറിച്ച് ബിജെപി എംഎല്‍എയുടെ ആഘോഷം; ഭാര്യയുടെ കടന്നുവരവ്; പൊരിഞ്ഞ അടി (വീഡിയോ)


മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എയെയും കൂടെ താമസിച്ചിരുന്ന യുവതിയെയും എംഎല്‍എയുടെ ഭാര്യ പരസ്യമായി മര്‍ദിച്ചു. യാവത്മാല്‍ എംഎല്‍എ രാജു തോഡ്‌സാമിനെയും കാമുകി പ്രിയ ഷിന്‍ഡെയുമാണ് രാജു തോഡ്‌സാമിന്റെ ഭാര്യ അര്‍ച്ചന തോഡ്‌സാം പൊതുവേദിയില്‍ വെച്ച് പരസ്യമായി തല്ലിയത്. കഴിഞ്ഞദിവസം പന്ധര്‍ഖവ്ഡയില്‍ എംഎല്‍എയുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തില്‍ പരാതി ലഭിക്കാത്തതിനെ തുടര്‍ന്ന് കേസെടുത്തില്ലെന്ന് പൊലീസ് പറഞ്ഞു. 

എംഎല്‍എയായ രാജു തോഡ്‌സാമും, ബിജെപി പ്രവര്‍ത്തകയായ പ്രിയങ്ക ഷിന്‍ഡെയും നിലവില്‍ ഒരുമിച്ചാണ് താമസം. എന്നാല്‍ അര്‍ച്ചന തോഡ്‌സാമുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്താതെയായിരുന്നു എംഎല്‍എ സുഹൃത്തിനൊപ്പം താമസം ആരംഭിച്ചത്. ഇതിനിടെയാണ് ഭാര്യ എംഎല്‍എയുടെ ജന്മദിനാഘോഷവേദിയില്‍ പ്രതിഷേധവുമായെത്തിയത്. 

എംഎല്‍എയുടെ ജന്മദിനത്തോട്  അനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗ്രാമത്തില്‍ കബഡി ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം ജന്മദിനാഘോഷ പരിപാടിയും ഒരുക്കി. തുടര്‍ന്ന് കബഡി മത്സരത്തിനുശേഷം എംഎല്‍എ കേക്ക് മുറിക്കുമ്പോളായിരുന്നു ഭാര്യയുടെ രംഗപ്രവേശം. ആഘാഷവേദിയിലേക്ക് ഓടിയെത്തിയ അര്‍ച്ചന തോഡ്‌സാം പ്രിയങ്ക ഷിന്‍ഡെയെയാണ് ആദ്യം കൈകാര്യം ചെയ്തത്. ചെരിപ്പൂരി പ്രിയങ്കയെ തലങ്ങുംവിലങ്ങും അടിക്കുകയായിരുന്നു. ഇതിനിടെ പ്രിയങ്കയെ രക്ഷിക്കാനെത്തിയ എംഎല്‍എയ്ക്കും ഭാര്യയുടെ മര്‍ദനമേറ്റു. സംഭവം എന്തെന്നറിയാതെ ആളുകള്‍ ഓടിക്കൂടിയതോടെ രംഗം കൂടുതല്‍ വഷളായി. പിന്നീട് സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ ഇടപെട്ടാണ് അര്‍ച്ചനയെ പിന്തിരിപ്പിച്ചത്. 

സംഭവത്തിനുശേഷം സാരമായി പരിക്കേറ്റ പ്രിയങ്ക ഷിന്‍ഡെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. അര്‍ച്ചന തോഡ്‌സാമുമായുള്ള ബന്ധത്തില്‍ രാജു തോഡ്‌സാമിന് രണ്ടു കുട്ടികളുണ്ട്. ഇവരുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്താതെയാണ് എംഎല്‍എ പ്രിയങ്ക ഷിന്‍ഡെയോടൊപ്പം താമസം തുടങ്ങിയത്. 
ഇതിനിടെ പ്രധാനമന്ത്രി ഫെബ്രുവരി 16ന് പന്ധാര്‍ഖവ്ഡയില്‍ സന്ദര്‍ശനം നടത്താനിരിക്കെ ഇത്തരമൊരു സംഭവമുണ്ടായത് ബിജെപിക്കും നാണക്കേടായി. കഴിഞ്ഞദിവസത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജു തോഡ്‌സാമിനെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com