പുതുച്ചേരിയില്‍ ഗവര്‍ണര്‍ക്ക് എതിരെ സമരം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും: രാജ് നിവാസിന് മുന്നില്‍ ധര്‍ണ ആരംഭിച്ചു

പുതുച്ചേരിയില്‍ ഗവര്‍ണര്‍ക്ക് എതിരെ സമരം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും: രാജ് നിവാസിന് മുന്നില്‍ ധര്‍ണ ആരംഭിച്ചു

കിരണ്‍ ബേദി ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ഇവര്‍ രാജ് നിവാസിന് മുന്നില്‍ ധര്‍ണ ആരംഭിച്ചു. 

പുതുച്ചേരി: പുതുച്ചേരിയില്‍ ഗവര്‍ണര്‍ കിരണ്‍ ബേദിക്കെതിരെ സമരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി നാരായണസ്വാമിയും മന്ത്രിമാരും  രംഗത്ത്. കിരണ്‍ ബേദി ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ഇവര്‍ രാജ് നിവാസിന് മുന്നില്‍ ധര്‍ണ ആരംഭിച്ചു. 

സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതി ഫയലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണ് പിന്നണിയില്‍ നടക്കുന്നതെന്നും നാരായണസ്വാമി പറഞ്ഞു. ധര്‍ണയ്ക്ക് പിന്തുണ അറിയിച്ച് ഡിഎംകെ എംഎല്‍എമാരും രാജ് നിവാസിന് മുന്നില്‍ എത്തി. സ്പീക്കര്‍ വൈദ്യലിംഗവും ധര്‍ണയ്ക്ക് പിന്തുണ അറിയിച്ച് എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com