പുല്‍വാമ ആക്രമണം രാജ്യം വെല്ലുവിളിയായി ഏറ്റെടുക്കുന്നു; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍, നാളെ അടിയന്തര മന്ത്രിസഭാ യോഗം

പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ നടന്ന ഭീകരാക്രണത്തിന്റെ പശ്ചാതലതത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍
പുല്‍വാമ ആക്രമണം രാജ്യം വെല്ലുവിളിയായി ഏറ്റെടുക്കുന്നു; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍, നാളെ അടിയന്തര മന്ത്രിസഭാ യോഗം

ന്യൂഡല്‍ഹി: പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ നടന്ന ഭീകരാക്രണത്തിന്റെ പശ്ചാതലതത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. വെള്ളിയാഴ്ച അടിയന്തര കേന്ദ്രമന്ത്രിസഭ ചേരും. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. രാജ്‌നാഥ് സിങ് നാളെ ശ്രീനഗറിലെത്തും. പട്‌നയില്‍ അദ്ദേഹം പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സ്ഥിതിഗതികള്‍ വിലയിരുത്തി. 

ഭീകരതയ്ക്ക് എതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു. ആക്രണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. റോ, ഐബി ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി ചര്‍ച്ച നടത്തി. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ ഭൂട്ടാന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. 

സൈനിക വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ നടന്നത് നികൃഷ്ടമായ അക്രമമായിരുന്നു. ക്രൂരമായ നീക്കത്തെ ശക്തമായി അപലപിക്കുന്നു. ധീരജവാന്‍മാരുടെ ത്യാഗം വ്യര്‍ത്ഥമാകില്ല. വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് രാജ്യം മുഴുവനുണ്ട്. പരിക്കേറ്റവര്‍ ഏറ്റവും പെട്ടെന്ന് സുഖം പ്രാപിക്കട്ടെഅദ്ദേഹം പറഞ്ഞു.

ഭീരുത്വം നിറഞ്ഞ നടപടിയാണ് ഇതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളോടൊപ്പം രാജ്യമുണ്ട്. ഭീകരര്‍ക്ക് മറക്കാനാകാത്ത മറുപടിയായിരിക്കും നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.ആക്രമണം വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ്് അഹിര്‍ ഫറഞ്ഞു. സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം ആരംഭിച്ചു. 

ഐഇഡി( ഇംപ്രവൈസ്ഡ് എക്‌സപ്ലോസീവ് ഡിവൈസ്) ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത് എന്നാണ് പ്രാഥമിത നിഗനമനം. 350 കിലോ ഗ്രാം സ്‌ഫോടക വസ്ഥു ഉപയോഗിച്ചു എന്നാണ് കരുതുന്നത്. പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ വ്യാഴാഴ്ച നടന്നത് 1980ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ്. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയിലാണ് സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം നടന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഇതുവരെ നാല്‍പ്പത് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2500 സൈനികരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

സ്‌ഫോടക വസ്ഥുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ ഭീകരര്‍ സൈനിക വ്യൂഹത്തിന് നേരെ ഇടുച്ചു കയറ്റുകയായിരുന്നു. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദ് ധര്‍ ആണ് ചാവേര്‍ ആക്രമണം നടത്തിയത്. ഭീകര സംഘടനയാായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ചാവേറിന്റെ ചിത്രം ജെയ്‌ഷെ മുഹമ്മദ് പുറത്തുവിട്ടുണ്ട്.

ഫയറിങ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് എഴുപത്തിയെട്ട് ബസ്സുകളിയായി മടങ്ങുകയായിരുന്നു ജവാന്‍മാര്‍. 1980ന് ശേഷം സൈന്യത്തിന്റെ ഭാഗത്ത് ഇത്രയും ആള്‍നാശം സംഭവിക്കുന്ന ആദ്യ ഭീകരാക്രമണമാണ് ഇത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കശ്മീറിനെ വിറപ്പിച്ച പതിനെട്ടാമത് ആക്രമണം കൂടിയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com