മുസ്ലീങ്ങളോട് ക്രൂരമായി പെരുമാറുന്നു; ബിജെപിയും കോൺ​ഗ്രസും തമ്മിൽ എന്ത് വ്യത്യാസമെന്ന് മായാവതി

കോൺഗ്രസ്​, ബിജെപി സർക്കാറുകൾ ഇന്ത്യയിലെ ജനങ്ങൾക്കെതിരെ ഭീകരത കെട്ടഴിച്ചു​ വിടുകയാണെന്ന്​ ബിഎസ്​പി അധ്യക്ഷ മായാവതി
മുസ്ലീങ്ങളോട് ക്രൂരമായി പെരുമാറുന്നു; ബിജെപിയും കോൺ​ഗ്രസും തമ്മിൽ എന്ത് വ്യത്യാസമെന്ന് മായാവതി

ന്യൂഡൽഹി: കോൺഗ്രസ്​, ബിജെപി സർക്കാറുകൾ ഇന്ത്യയിലെ ജനങ്ങൾക്കെതിരെ ഭീകരത കെട്ടഴിച്ചു​ വിടുകയാണെന്ന്​ ബിഎസ്​പി അധ്യക്ഷ മായാവതി. പശുവിനെ കശാപ്പ്​ ചെയ്​തെന്ന സംശയത്തി​ന്റെ  പേരിൽ ബി.ജെ.പി, കോൺഗ്രസ്​ സർക്കാറുകൾ നിഷ്​കളങ്കരായ മുസ്​ലിംകളോട് ​ക്രൂരമായാണ്​​ പെരുമാറുന്നതെന്നും  ഈ രണ്ട്​ പാർട്ടികളും തമ്മിൽ എ​ന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന്​ ജനങ്ങൾ തീരുമാനിക്കണമെന്നും മായാവതി പറഞ്ഞു.

മധ്യപ്രദേശിൽ പശുവിനെ ആക്രമിച്ചവർക്കെതിരെ ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്​ഥാനത്തിൽ കമൽനാഥ് സർക്കാർ കേസെടുത്ത പശ്ചാത്തലത്തിലാണ്​ മായാവതിയുടെ വിമർശനം. മധ്യപ്രദേശിൽ മുൻ ബിജെപി സർക്കാറിനെ പോലെ തന്നെ ​ഇപ്പോഴത്തെ കോൺഗ്രസ്​ സർക്കാറും മുസ്​ലിംകൾക്കെതിരെ നിഷ്ഠൂരമായാണ്​​ പെരുമാറുന്നതെന്നും മായാവതി ആ​രോപിച്ചു. 

അലിഗഢ്​ മുസ്​ലിം സർവകലാശാലയിൽ 12 വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ​കേസെടുത്ത യോഗി ആദിത്യനാഥ്​ സർക്കാറിനേയും മായാവതി വിമർശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com