അധ്യാപികമാര്‍ക്കെതിരെ പ്രതികാര നടപടി?: തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരാഹാരസമരത്തില്‍

ആഴ്ചകള്‍ക്ക് മുന്‍പ് വരെ കോളജിലെ വനിതാ ഹോസ്റ്റലില്‍ രാത്രി ഒന്‍പത് മണിക്ക് ശേഷം പ്രവേശനം അനുവദിച്ചിരുന്നില്ല.
അധ്യാപികമാര്‍ക്കെതിരെ പ്രതികാര നടപടി?: തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരാഹാരസമരത്തില്‍

പിരിച്ച് വിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തില്‍. ഹോസ്റ്റല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായി നിലപാട് സ്വീകരിച്ച അധ്യാപകരെയാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പിരിച്ച് വിട്ടത്. ഇത്
ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന പ്രക്ഷോഭം ശക്തമാക്കി ഇന്നു മുതല്‍ നിരാഹാര സമരത്തിലേക്ക് കടന്നു.

ആഴ്ചകള്‍ക്ക് മുന്‍പ് വരെ കോളജിലെ വനിതാ ഹോസ്റ്റലില്‍ രാത്രി ഒന്‍പത് മണിക്ക് ശേഷം പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം നിലനിന്നിരുന്നു. ഇതിനിടെ രാത്രി ഒന്‍പത് മണിക്ക് ശേഷം ഹോസ്റ്റലിലെത്തിയ വിദ്യാര്‍ത്ഥിനികളെ പ്രവേശിപ്പിക്കാന്‍ കോളജ് വാര്‍ഡന്റെ താല്‍കാലിക ചുമതല കൂടിയുള്ള കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് അധ്യാപകര്‍ തയാറായി.

ഇതിനെതിരെ ശക്തമായ നടപടിയാണ് കോളജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ച ആഴി അരസി, ശരണ്യ എന്നീ രണ്ട് അധ്യാപകരെ പിരിച്ച് വിട്ടു. പക്ഷേ യഥാര്‍ത്ഥ കാരണം മൂടിവെച്ച് കോളജിലെ നിയമങ്ങള്‍ ലംഘിച്ചു ചെയ്തു  എന്നിങ്ങനെയുള്ള എന്നാരോപിച്ചുകൊണ്ടാണ്‌ അധ്യാപികമാര്‍ക്കെതിരെ നടപടിയെടുത്തത്. 

സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സമരം ആരംഭിച്ചു. 1500ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയാണിത്. വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ഫെബ്രുവരി പത്തു മുതല്‍ കോളജില്‍ നിരോധാജ്ഞ പ്രഖ്യാപിക്കുകയാണ് അധികൃതര്‍ ചെയ്തത്. എന്നാല്‍ ഫെബ്രുവരി 12 മുതല്‍ വിദ്യാര്‍ഥികള്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

ഇവരുടെ സമരത്തെത്തുടര്‍ന്ന് കോളജ് അധികൃതര്‍, നിരോധാജ്ഞ എടുത്തുകളയുകയും ഉപാധികളോടുകൂടി വനിതാ ഹോസ്റ്റലിലെ പ്രവേശിക്കാമെന്ന് നിലപാടിലേക്ക് എത്തുകയും ചെയ്തു. പക്ഷേ പിരിച്ച് വിട്ട അധ്യാപകരെ തിരിച്ചെടുക്കാന്‍ തയാറായില്ല. അധ്യാപികമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൂടിയായിരുന്നു സമരം നടത്തിയത്. ആയതിനാല്‍ അധ്യാപികമാരെ തിരിച്ചെടുക്കാനാവശ്യപ്പെട്ട് ഇന്നുമുതല്‍ തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com