ഇത് പഴയ ഇന്ത്യയല്ല, പാകിസ്ഥാന് ചുട്ടമറുപടിയുമായി മോദി 

അയല്‍രാജ്യത്തിന്റെ ഗൂഢലക്ഷ്യങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കും
ഇത് പഴയ ഇന്ത്യയല്ല, പാകിസ്ഥാന് ചുട്ടമറുപടിയുമായി മോദി 

ന്യൂഡല്‍ഹി:  കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അയല്‍രാജ്യത്തിന്റെ ഗൂഢലക്ഷ്യങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കും. ലോകരാജ്യങ്ങള്‍ മുഴുവന്‍ ഇന്ത്യക്ക് പിന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതില്‍ ഉപരി അയല്‍രാജ്യത്തിന്റെ നടപടിയില്‍  രോഷം പ്രകടിപ്പിക്കുന്ന സന്ദേശങ്ങളാണ് തനിക്ക് അവരില്‍ നിന്ന് ലഭിച്ചതെന്ന് മോദി പറഞ്ഞു. ഝാന്‍സിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തക്ക ശിക്ഷ നല്‍കും. ഇത് പുതിയ ഒരു ഇന്ത്യയാണ് എന്ന കാര്യം അയല്‍രാജ്യം മറന്നു. പാകിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധിയിലുടെയാണ് കടന്നുപോകുന്നത്. പിച്ചച്ചട്ടിയുമായി കറങ്ങുന്ന പാകിസ്ഥാന് ലോകത്തില്‍ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്നും മോദി പറഞ്ഞു.

രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരസൈനികരുടെ സമര്‍പ്പണം വെറുതെയാകില്ല. സൈനികരുടെ അസാമാന്യമായ ധൈര്യത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഇവരുടെ ധീരതയില്‍ രാജ്യത്തെ ഒരു പൗരനും സംശയം പ്രകടിപ്പിക്കാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു.

ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന പാകിസ്ഥാന്റെ സ്വപ്നം നടക്കില്ലെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍ക്കും, അതിനെ പിന്തുണയ്ക്കുന്നവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂര്‍ണ വിശ്വാസമുണ്ട്. കുറ്റവാളികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ആക്രമണം നടത്തിയവര്‍ക്ക് തക്ക ശിക്ഷ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com