എനിക്ക് അദ്ദേഹത്തോട് അവസാനമായി സംസാരിക്കാന്‍ അവസരം ഉണ്ടായിരുന്നു, പക്ഷേ നിര്‍ഭാഗ്യം അതിന് അനുവദിച്ചില്ല; പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികന്റെ ഭാര്യ പറയുന്നു

തന്റെ ഭര്‍ത്താവിനെ കൊന്നത് എങ്ങനെയാണോ അതുപോലെ തന്നെ പുല്‍വാമയില്‍ ആക്രമണം നടത്തിയതിന് പിന്നിലെ ഭീകരരെയും കൊല്ലണമെന്ന് വീരമൃത്യുവരിച്ച സൈനികന്റെ ഭാര്യ 
എനിക്ക് അദ്ദേഹത്തോട് അവസാനമായി സംസാരിക്കാന്‍ അവസരം ഉണ്ടായിരുന്നു, പക്ഷേ നിര്‍ഭാഗ്യം അതിന് അനുവദിച്ചില്ല; പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികന്റെ ഭാര്യ പറയുന്നു

ന്റെ ഭര്‍ത്താവിനെ കൊന്നത് എങ്ങനെയാണോ അതുപോലെ തന്നെ പുല്‍വാമയില്‍ ആക്രമണം നടത്തിയതിന് പിന്നിലെ ഭീകരരെയും കൊല്ലണമെന്ന് വീരമൃത്യുവരിച്ച സൈനികന്റെ ഭാര്യ. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാന്‍ ഗുരുവിന്റെ ഭാര്യ കലാവതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 

മരിക്കുന്നതിന് മുമ്പ് എനിക്ക് അദ്ദേഹത്തിന്റെ ഫോണ്‍ വന്നിരുന്നു. പക്ഷേ ചില തിരക്കുകള്‍ കാരണം എടുക്കാന്‍ കഴിഞ്ഞില്ല. തിരികെ വിളച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഫോണ്‍ ഔട്ട് ഓഫ് റേഞ്ച് ആയി. എനിക്ക് അദ്ദേഹത്തോട് അവസാനമായി സംസാരിക്കാന്‍ ഒരവസരം ഉണ്ടായിരുന്നു, പക്ഷേ നിര്‍ഭാഗ്യം അതിന് അനുവദിച്ചില്ല- കലാവതി പറയുന്നു. 


അതിര്‍ത്തി സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ എല്ലായ്‌പ്പോഴും മരിക്കുന്നുവെങ്കില്‍ അവരെ തിരികെ വീട്ടിലേക്ക് തിരിച്ചയയ്ക്കുക. കുറഞ്ഞത് അവരുടെ കുടുംബത്തെയെങ്കിലും അവര്‍ സംരക്ഷിക്കും- കലാവതി പറയുന്നു. 

ശ്രീനഗറിലായിരുന്നു ഗുരുവിന് ഡ്യൂട്ടിയെന്നും പുല്‍വാമയിലേക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും കലാവതി പറയുന്നു. പല പ്രതികൂല സാഹചര്യത്തിലും അദ്ദേഹം രാജ്യത്തിന് വേണ്ടി സേവനം ചെയ്തിട്ടുണ്ട്. അദ്ദേഹം രാജ്യത്തെ സംരക്ഷിച്ചത് ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. പക്ഷേ അദ്ദേഹത്തിന് സംരക്ഷണം ആവശ്യമായ സമയത്ത് അത് ലഭിച്ചില്ല- കലാവതി പറഞ്ഞു. 

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ സിആര്‍പിഎഫ് സൈനികരുടെ വാഹന വ്യൂഹത്തിന് നേരെ ചാവേറാക്രമണം നടന്നത്. വാഹനങ്ങള്‍ക്ക് നേരെ സ്‌ഫോടക വസ്ഥുക്കള്‍ നിറച്ച വാഹനം ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി ആദില്‍ അഹമ്മദ് ഇടിച്ചു കയറ്റുകയായിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്നു സൈനികരുടെ വാഹനവ്യൂഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com