ഒളിച്ചുകളി വേണ്ട; കടുത്ത നടപടി തന്നെ വേണം; പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി  ഇന്ത്യ 

ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരസംഘടനായ ജയ്‌ഷെ- മുഹമ്മദിനെതിരെ അടിയന്തിരവും വിശ്വസനീയവുമായ നടപടികള്‍ കൈക്കൊള്ളണം 
ഒളിച്ചുകളി വേണ്ട; കടുത്ത നടപടി തന്നെ വേണം; പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി  ഇന്ത്യ 


ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മുഹമ്മൂദിനെയാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിളിച്ചുവരുത്തിയത്. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരസംഘടനായ ജയ്‌ഷെ- മുഹമ്മദിനെതിരെ അടിയന്തരവും വിശ്വസനീയവുമായ നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.

ഭീകരവാദികളെ പിന്തുണയ്ക്കുന്നവരെയും സഹകരിക്കുന്നവരുമായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാക്കിസ്ഥാന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യം വിജയ് ഗൊഖലെ അറിയിച്ചു.

അതേസമയം  ജമ്മുകശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ പ​ങ്കില്ലെന്ന് പാ​ക്കി​സ്ഥാ​ൻ ആവർത്തിച്ചു. അ​ന്വേ​ഷ​ണം പോ​ലും ന​ട​ത്താ​തെ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​ന്ത്യ​ പാ​ക്കി​സ്ഥാ​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കുകയാണ്. സൈ​നി​ക​ർ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ഗു​രു​ത​ര പ്ര​ശ്ന​മാ​ണെ​ന്നും പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. 

ലോ​ക​ത്ത് എ​വി​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ലും അ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളെ പാകിസ്ഥാൻ അനുകൂലിക്കുന്നില്ല. ആക്രമണത്തെ അപലപിക്കുന്നതായും  പാ​ക്കി​സ്ഥാ​ൻ വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്ഷെ മു​ഹ​മ്മ​ദ് ഏ​റ്റെ​ടു​ത്തി​രു​ന്നു. ആ​ഗോ​ള​ഭീ​ക​ര​ൻ എ​ന്ന് അ​മേ​രി​ക്ക മു​ദ്ര​കു​ത്തി​യ മൗ​ലാ​ന മ​സൂ​ദ് അ​സ്ഹ​ർ സ്ഥാ​പി​ച്ച ഭീ​ക​ര​സം​ഘ​ടനയാണിത്.  2001-ലെ ​പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള ജ​യ്ഷെ​യാ​ണ് പ​ത്താ​ൻ​കോ​ട്ട്, ഉ​റി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com