ധീരജവാന്‍മാര്‍ക്ക് മാതൃരാജ്യത്തിന്റെ അന്തിമോപചാരം; മലയാളി സൈനികന്റെ ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കും

കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മമാര്‍ക്ക് രാജ്യം അന്തിമോപചാരം അര്‍പ്പിച്ചു
ധീരജവാന്‍മാര്‍ക്ക് മാതൃരാജ്യത്തിന്റെ അന്തിമോപചാരം; മലയാളി സൈനികന്റെ ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മമാര്‍ക്ക് രാജ്യം അന്തിമോപചാരം അര്‍പ്പിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. 

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിയവരും പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ചു.

കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്,  വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ, നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു. കൊല്ലപ്പെട്ട മലയാളി ജവാന്‍ വസന്തകുമാറിന്റെ ഭൗതികശരീരം ശനിയാഴ്ച നാട്ടിലെത്തിക്കും. 

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ സിആര്‍പിഎഫ് സൈനികരുടെ വാഹന വ്യൂഹത്തിന് നേരെ ചാവേറാക്രമണം നടന്നത്. വാഹനങ്ങള്‍ക്ക് നേരെ സ്‌ഫോടക വസ്ഥുക്കള്‍ നിറച്ച വാഹനം ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി ആദില്‍ അഹമ്മദ് ഇടിച്ചു കയറ്റുകയായിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്നു സൈനികരുടെ വാഹനവ്യൂഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com