പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ ; സൗഹൃദരാഷ്ട്രപദവി പിന്‍വലിച്ചു ; അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തും ; നാളെ സര്‍വകക്ഷിയോഗം

പാകിസ്ഥാനുമായുള്ള വ്യാപാരബന്ധങ്ങള്‍ നിര്‍ത്തിവെക്കും. വാഗാ അതിര്‍ത്തി വഴിയുള്ള വ്യാപാരങ്ങള്‍ അവസാനിപ്പിച്ചു
പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ ; സൗഹൃദരാഷ്ട്രപദവി പിന്‍വലിച്ചു ; അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തും ; നാളെ സര്‍വകക്ഷിയോഗം

ന്യൂഡല്‍ഹി : പാകിസ്ഥാനുള്ള സൗഹൃദരാഷ്ട്രപദവി പിന്‍വലിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാസമിതിയാണ് ഈ തീരുമാനമെടുത്തത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ് ലി പറഞ്ഞു. 

പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന് നേരിട്ട് പങ്കുണ്ടെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. പാകിസ്ഥാനുമായുള്ള വ്യാപാരബന്ധങ്ങള്‍ നിര്‍ത്തിവെക്കും. വാഗാ അതിര്‍ത്തി വഴിയുള്ള വ്യാപാരങ്ങള്‍ അവസാനിപ്പിച്ചു. പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ശ്രമം നടത്തും. ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടുമെന്നും, നയതന്ത്ര തലത്തിലുള്ള നീക്കങ്ങള്‍ ശക്തമാക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 

പാകിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ച് ഇന്ത്യ പ്രതിഷേധം അറിയിക്കും. പുല്‍വാമ ഭീകരാക്രമണത്തിന്‍രെ പശ്ചാത്തലത്തില്‍ നാളെ സര്‍വകക്ഷിയോഗം വിളിക്കും. വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം തേടുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com