പോളിയോ വാക്‌സിന്‍ വാങ്ങാന്‍ പണമില്ല; 100 കോടി രൂപ ധനസഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യ

 ദരിദ്ര രാജ്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് പരിപാടികള്‍ നടത്തുന്നതിന് ധനസഹായം നല്‍കുന്ന  സംഘടനയാണ് ഗ്ലോബല്‍ വാക്‌സിന്‍ അലയന്‍സ്. വരുന്ന മൂന്ന് വര്‍ഷത്തേക്ക് ധനസഹായം നല്‍കണമെന്നും കേന്ദ്ര ആരോഗ്യമന്ത്ര
പോളിയോ വാക്‌സിന്‍ വാങ്ങാന്‍ പണമില്ല; 100 കോടി രൂപ ധനസഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഫെബ്രുവരി മൂന്നിന് നടത്തേണ്ടിയിരുന്ന പോളിയോ തുള്ളിമരുന്ന് വിതരണം കേന്ദ്രസര്‍ക്കാര്‍ മാറ്റി വച്ചത് വാക്‌സിന്‍ വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ വാങ്ങുന്നതിനായി ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗ്ലോബല്‍ വാക്‌സിന്‍ അലയന്‍സിന് അയച്ച കത്താണ് പുറത്തായത്. 100 കോടി രൂപയാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

 ദരിദ്ര രാജ്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് പരിപാടികള്‍ നടത്തുന്നതിന് ധനസഹായം നല്‍കുന്ന  സംഘടനയാണ് ഗ്ലോബല്‍ വാക്‌സിന്‍ അലയന്‍സ്. വരുന്ന മൂന്ന് വര്‍ഷത്തേക്ക് ധനസഹായം നല്‍കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

തെലങ്കാനയില്‍ നിന്നുള്ള എംപി വിനോദ് കുമാര്‍ ബൊയനപ്പള്ളിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ മന്ത്രി പുറത്ത് വിട്ടത്. ആരോഗ്യ പദ്ധതികള്‍ക്ക് ഒരിക്കലും ഫണ്ട് കുറവ് വരികയോ സാമ്പത്തിക പരാധീനത കൊണ്ട് ആരോഗ്യ പദ്ധതികള്‍ മാറ്റി വയ്‌ക്കേണ്ടിയോ വന്നിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ ഇതുവരെ വാദിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com