വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് സോഷ്യല്‍ മീഡിയയെ നിശബ്ദമാക്കും; നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍

നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള വിവിധ വഴികള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പരിഗണിക്കുന്നുണ്ട്
വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് സോഷ്യല്‍ മീഡിയയെ നിശബ്ദമാക്കും; നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍

രാഷ്ട്രീയ പ്രചാരണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇക്കാലത്ത് തെരഞ്ഞെടുപ്പില്‍ സമൂഹ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് സോഷ്യല്‍ മീഡിയ പ്രചാരണം അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാര്‍ലമെന്റ് പാനലിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. നിലവില്‍ പ്രിന്റ്, ടിവി മീഡിയകളില്‍ നിരോധനം നിലവിലുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് നടപ്പാക്കാനാണ് ഒരുങ്ങുന്നത്. 

നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള വിവിധ വഴികള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പരിഗണിക്കുന്നുണ്ട്. ലോക്കല്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ വഴിയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സ്വമേധയുള്ള സമ്മതത്തിലൂടെയും ഉള്‍പ്പടെ മാര്‍ഗങ്ങള്‍ ഇത് നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു, 

സോഷ്യല്‍ മീഡിയ ആഗോള തലത്തില്‍ വ്യാപിച്ച് കിടക്കുന്നതിനാല്‍ ഇവയില്‍ നിയന്ത്രണം കൊണ്ടുവരുന്നത് എളുപ്പമല്ല. എന്നാല്‍ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പരമാവധി നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും അവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ല എന്ന് കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടതായി വരാറുണ്ട് എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഇലക്ഷന്‍ സമയത്ത് സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുന്നതില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. അവരുടെ ഉത്കണ്ഠ മനസിലാക്കാന്‍ കമ്പനികള്‍ ശ്രമിക്കണമെന്നും ഇന്ത്യയുടെ പാര്‍ലമെന്റ് കമ്മിറ്റിയെ ബഹുമാനിക്കണമെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയിലെ ബിസിനസ് ചെയ്യാന്‍ ഇവിടത്തെ നിയമത്തെ പാലിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com