കശ്മീരില്‍ വീണ്ടും സൈനികന്‍ കൊല്ലപ്പെട്ടു

തീവ്രവാദികള്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് സൈനിക ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമായത്
കശ്മീരില്‍ വീണ്ടും സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം വിട്ടൊഴിയുന്നതിന് മുന്‍പ്, നാടിനെ നടുക്കി വീണ്ടും ഒരു സൈനികന്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് സൈനിക ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമായത്.

രജൗരി ജില്ലയില്‍ നൗഷാറ സെക്ടറില്‍ നിയന്ത്രണരേഖയില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകത്തായാണ് സ്‌ഫോടകവസ്തു സ്ഥാപിച്ചിരുന്നത്. ഇത് നിര്‍വീര്യമാക്കുന്നതിനിടെയാണ് സംഭവം. സേനയിലെ എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. പൊട്ടിത്തെറിയുടെ സ്വഭാവം പരിശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷം മാത്രമേ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുകയുളളൂ.

കഴിഞ്ഞദിവസം കശ്മീരിലെ പുല്‍വാമയില്‍ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലോകം ഒന്നടങ്കം ഭീകരാക്രമണത്തെ അപലപിച്ച് രംഗത്ത് വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com