ഭീകരര്‍ എവിടെ ഒളിച്ചാലും വെറുതെ വിടില്ല ; തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്ന് പ്രധാനമന്ത്രി

ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ല. രാജ്യസുരക്ഷയ്ക്ക് തന്നെയാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നത്
ഭീകരര്‍ എവിടെ ഒളിച്ചാലും വെറുതെ വിടില്ല ; തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്ന് പ്രധാനമന്ത്രി

മുംബൈ : പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ആക്രമണം നടത്തിയ ഭീകര സംഘടന എവിടെ ഒളിക്കാന്‍ ശ്രമിച്ചാലും ശിക്ഷ ഉറപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും മോദി പറഞ്ഞു. 

ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എത്ര ഒളിക്കാന്‍ ശ്രമിച്ചാലും ശിക്ഷിക്കപ്പെടും. ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ല. രാജ്യസുരക്ഷയ്ക്ക് തന്നെയാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നത്.  രാജ്യത്തെ ജനങ്ങളുടെ വികാരവും വേദനയും മനസ്സിലാക്കുന്നുവെന്നും മഹാരാഷ്ട്രയിലെ യാവത്മാലില്‍ പൊതു ചടങ്ങില്‍ മോദി പറഞ്ഞു.  

ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന പാകിസ്ഥാന്റെ സ്വപ്നം നടക്കില്ല. ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍ക്കും, അതിനെ പിന്തുണയ്ക്കുന്നവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂര്‍ണ വിശ്വാസമുണ്ട്. കുറ്റവാളികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ആക്രമണം നടത്തിയവര്‍ക്ക് തക്ക ശിക്ഷ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com