മുസഫര്‍പൂര്‍ പീഡനം: നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ് 

മുസഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
മുസഫര്‍പൂര്‍ പീഡനം: നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ് 

പട്‌ന: മുസഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. മുസഫര്‍പൂരിലെ പോക്‌സോ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മുസഫര്‍പൂരിലെ ജില്ലാ മജിസ്‌ട്രേറ്റ് ധര്‍മേന്ദ്ര സിങ്, സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്‍ പ്രസാദ് എന്നിവര്‍ക്കെതിരെയും കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കേസിലെ പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ബിഹാറിലെ അഭയകേന്ദ്രങ്ങളെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ ബീഹാര്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെ പീഡനക്കേസിന്റെ വിചാരണ മുസഫര്‍പ്പൂരില്‍ നിന്ന് ഡല്‍ഹി സാകേത് കോടതിയിലേക്ക് സുപ്രീംകോടതി മാറ്റിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് നിതീഷ് കുമാര്‍ സര്‍ക്കാരിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഈ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ സുപ്രീംകോടതി നിര്‍ദേശം മറികടന്ന് സ്ഥലംമാറ്റിയതിന് കഴിഞ്ഞ ദിവസം സിബിഐയുടെ മുന്‍ താത്കാലിക ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെ കോടതി ശിക്ഷിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com