'ഒരു മണിക്കൂര്‍ നേരത്തേ ട്രെയിന്‍ എത്തുന്നതിന് ഇത്ര വീമ്പ് പറയണോ?'; വന്ദേ ഭാരതിന് അത്ര സ്പീഡ് പോരെന്ന് എന്‍ എസ് മാധവന്‍

കഴിഞ്ഞ 30 വര്‍ഷമായി ന്യൂഡല്‍ഹി- ഹൗറ രാജധാനി എക്‌സ്പ്രസ് വാരണാസി എത്താന്‍ എടുത്തുകൊണ്ടിരുന്ന സമയം ഒന്‍പത് മണിക്കൂറാണെന്നും
'ഒരു മണിക്കൂര്‍ നേരത്തേ ട്രെയിന്‍ എത്തുന്നതിന് ഇത്ര വീമ്പ് പറയണോ?'; വന്ദേ ഭാരതിന് അത്ര സ്പീഡ് പോരെന്ന് എന്‍ എസ് മാധവന്‍

ന്യൂഡല്‍ഹി: 'വന്ദേഭാരത് ട്രെയിന്‍' ഇത്രയധികം കൊട്ടിഘോഷിക്കേണ്ട ആവശ്യമില്ലെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. കഴിഞ്ഞ 30 വര്‍ഷമായി ന്യൂഡല്‍ഹി- ഹൗറ രാജധാനി എക്‌സ്പ്രസ് വാരണാസിയില്‍ എത്താന്‍ എടുത്തുകൊണ്ടിരുന്ന സമയം ഒന്‍പത് മണിക്കൂറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എട്ട് മണിക്കൂര്‍ കൊണ്ട് ഡല്‍ഹിയില്‍ നിന്ന് വാരണാസിയില്‍ ട്രെയിന്‍ 18 എത്തുമെന്നതായിരുന്നു ഏറെ ആഘോഷിക്കപ്പെട്ട പ്രഖ്യാപനം. വെറും ഒരു മണിക്കൂറിന്റെ വേഗതയ്ക്ക് ഇത്ര വലിയ വീമ്പ് പറച്ചില്‍ വേണോ എന്നും അദ്ദേഹം കുറിച്ചു.

പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ട്രെയിന്‍ ഫ്‌ളാഗ്‌ ഓഫ് ചെയ്തത്. ഉദ്ഘാടനയാത്രയില്‍ തന്നെ ബ്രേക്ക് തകരാറിലായി ട്രെയിന്‍ വഴിയില്‍ കുടുങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നാണ് വന്ദേഭാരത് വീണ്ടും ഓടിത്തുടങ്ങിയത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍18 സഞ്ചരിക്കുക. രണ്ട് എക്‌സിക്യുട്ടീവ് ക്ലാസ് ഉള്‍പ്പടെ 16 എ സി കോച്ചുകള്‍ ഈ ട്രെയിനില്‍ ഉണ്ട്. 

ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോട് കൂടിയ ഭക്ഷണമാണ് വന്ദേഭാരത് ട്രെയിനില്‍ ലഭ്യമാക്കുന്നത്. ബ്രേക്ക് ഫാസ്റ്റിന് ഡോണറ്റും, ഏറ്റവും മെച്ചപ്പെട്ട ഉച്ചഭക്ഷണവും ഡിന്നറും ട്രെയിനില്‍ ലഭ്യമാക്കുമെന്നും റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. ഐആര്‍ടിസിക്കാണ് ട്രെയിനിലെ ഭക്ഷണ വിതരണത്തിന്റെ ചുമതല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com