കശ്മീർ സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്തണം ; സംസ്ഥാനങ്ങൾക്ക് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം

ജമ്മു കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി
കശ്മീർ സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്തണം ; സംസ്ഥാനങ്ങൾക്ക് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ സ്വദേശികള്‍ക്ക് നേരേ അക്രമം നടന്ന സാഹചര്യത്തിലാണ് അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചത്. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും മന്ത്രാലയം അറിയിപ്പ് നല്‍കി. 

ഹരിയാണയിലും ഡെറാഡൂണിലും കശ്മീരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നേരേ വ്യാപക അക്രമമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ താമസിച്ചിരുന്ന വീടുകളില്‍നിന്ന് ഇവരെ ഇറക്കിവിടുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. 

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ സ്വദേശികള്‍ പലഭാഗത്തും അക്രമത്തിനിരയാകുന്നതായും അവര്‍ക്ക് സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും കേന്ദ്രത്തെ സമീപിച്ചിരുന്നു. കശ്മീരിന് പുറത്തുള്ള കശ്മീര്‍ സ്വദേശികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ബന്ധപ്പെടണമെന്ന് കശ്മീര്‍ പൊലീസും അറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപെട്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com