ജ്വല്ലറിക്ക് പുറത്തിരുന്ന് ഭക്ഷണം കഴിച്ചു;  17 കാരന് നേരെ വെടിവെപ്പ്, കടയുടമ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2019 10:45 AM  |  

Last Updated: 17th February 2019 10:45 AM  |   A+A-   |  

gun-shooting123

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: സ്വര്‍ണ വ്യാപാരശാലയ്ക്ക് പുറത്തിരുന്ന് ഭക്ഷണം കഴിച്ചുവെന്ന് ആരോപിച്ച് 17 കാരന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജ്യോതിനഗറിലാണ് സംഭവം. അക്രമത്തിനിരയായ മനീഷും സുഹൃത്തുക്കളും കടയ്ക്ക് പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് ജ്വല്ലറിയുടമയായ ഉമേഷ് വര്‍മ്മ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ മനീഷിനെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. നെഞ്ചിലൂടെ കടന്ന വെടിയുണ്ട ശരീരം തുളച്ച് വെളിയില്‍ പോവുകയായിരുന്നു. 

കേസുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.