പത്തുരൂപയ്ക്ക് സാരി ; മാളിലേക്ക് സ്ത്രീകളുടെ പ്രവാഹം ; തിരക്കില്‍ നിരവധി പേര്‍ക്ക് പരിക്ക് ( വീഡിയോ )

കൂടുതല്‍ പേര്‍ മാളിലേക്ക് ഒന്നിച്ചെത്തിയതോടെ തിരക്ക് നിയന്ത്രിക്കാന്‍  ബുദ്ധിമുട്ട് നേരിട്ടുവെന്ന് പൊലീസ്
പത്തുരൂപയ്ക്ക് സാരി ; മാളിലേക്ക് സ്ത്രീകളുടെ പ്രവാഹം ; തിരക്കില്‍ നിരവധി പേര്‍ക്ക് പരിക്ക് ( വീഡിയോ )

ഹൈദരാബാദ്: പത്തുരൂപയ്ക്ക് സാരി വില്‍ക്കുന്നുവെന്ന് അറിഞ്ഞതോടെ ഷോപ്പിങ് മാളിലേയ്ക്ക് സ്ത്രീകളുടെ വന്‍ പ്രവാഹം. ഹൈദരാബാദ് സിദ്ദിപ്പേട്ടിലെ സിഎംആര്‍ മാളിലാണ് സാരികള്‍ വെറും പത്ത് രൂപയ്ക്ക് വിറ്റതിനെ തുടര്‍ന്ന് സ്ത്രീകളുടെ വന്‍ തള്ളിക്കയറ്റമുണ്ടായത്. 

തിരക്കില്‍ പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ചു പവന്റെ സ്വര്‍ണമാല, ആറായിരം രൂപ, ക്രെഡിറ്റ് കാര്‍ഡ് ഇവ തിരക്കില്‍ നഷ്ടപ്പെട്ടതായി ഒരു സ്ത്രീ പരാതിപ്പെട്ടു. കൂടുതല്‍ പേര്‍ മാളിലേക്ക് ഒന്നിച്ചെത്തിയതോടെ തിരക്ക് നിയന്ത്രിക്കാന്‍  ബുദ്ധിമുട്ട് നേരിട്ടുവെന്ന് പൊലീസ് പറഞ്ഞു. 

തിരക്കിനിടയില്‍ മോഷണശ്രമം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പതിനഞ്ചിലധികം സ്ഥലത്ത് വ്യാപാരകേന്ദ്രങ്ങളുള്ള സിഎംആര്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്രവ്യാപാരശൃംഖലയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com