മുല്ലപ്പെരിയാർ ഡാം പണിത എൻജിനിയറുടെ ജൻമദിനത്തിൽ ഇനിമുതൽ തമിഴ്നാട്ടിൽ പൊതു അവധി!

ല​ണ്ട​ൻ സ്വ​ദേ​ശി​യാ​യ ഒ​രു എ​ൻ​ജി​നി​യ​റു​ടെ ജ​ന്മ​ദി​ന​ത്തിന് പൊതു അവധി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
മുല്ലപ്പെരിയാർ ഡാം പണിത എൻജിനിയറുടെ ജൻമദിനത്തിൽ ഇനിമുതൽ തമിഴ്നാട്ടിൽ പൊതു അവധി!

ല​ണ്ട​ൻ സ്വ​ദേ​ശി​യാ​യ ഒ​രു എ​ൻ​ജി​നി​യ​റു​ടെ ജ​ന്മ​ദി​ന​ത്തിന് പൊതു അവധി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ.  1941 ജ​നു​വ​രി 15 ന് ജനിച്ച ജോൺ പെന്നിക്വിക്കിന്റെ ജന്‍മദിനമാണ്‌ തമിഴ്നാടും ഇനിമുതൽ ആഘോഷിക്കാൻ പോകുന്നത്.  കാരണം എന്തെന്ന് അറിയണ്ടേ? മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ശി​ല്പിയാണ് ജോ​ണ്‍ പെ​ന്നി​ക്വി​ക്ക്!

ഇ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ജ​നു​വ​രി 15 പൊ​തു അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന നി​യ​മ​സ​ഭ യോ​ഗ​മാ​ണ് പെ​ന്നി ക്വി​ക്കി​ന്‍റെ ജ​ന്മ​ദി​നം പൊ​തു അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.  ത​മി​ഴ്നാ​ട്ടു​കാ​ർ​ക്കു ദൈ​വ​ത്തെ​പോ​ലെ​യാ​ണ് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ശി​ൽ​പി ജോ​ണ്‍ പെ​ന്നി ക്വി​ക്ക്. 

ല​ണ്ട​നി​ൽ ജ​നി​ച്ച ജോ​ണ്‍ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദം നേ​ടി.ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ മ​ദ്രാ​സ് പ്ര​വ​ശ്യ​യി​ലെ മു​ല്ല​പ്പെ​രി​യാ​റി​ലെ​ത്തി മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചു.  സ്വ​ത്തു​വ​ക​ക​ൾ വി​റ്റാ​ണ് അ​ണ​ക്കെ​ട്ടി​നാ​യി ഇ​ദ്ദേ​ഹം പ​ണം ക​ണ്ടെ​ത്തി​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ അ​ഞ്ചു ജി​ല്ല​ക​ളി​ലെ വ​ര​ൾ​ച്ച​യ്ക്കും ജ​ല​ക്ഷാ​മ​ത്തി​നും മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് പ​രി​ഹാ​ര​മാ​യി.പെ​ന്നി ക്വി​ക്കി​ന്‍റെ ജ​ന്മ​ദി​നം എ​ല്ലാ വ​ർ​ഷ​വും ത​മി​ഴ്നാ​ട്ടി​ലെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​ഘോ​ഷി​ക്കാ​റു​ള്ള​താ​ണ്. 

മുല്ലപ്പെരിയിർ ‍ഡാമിന്റെ ഉടമസ്ഥാവകാശത്തിന് വേണ്ടി കേരളവും തമിഴ്നാടും തമ്മിൽ പോരാട്ടം നടക്കുമ്പോഴാണ് ഡാം പണിത എൻജിനിയറുടെ ജൻമദിനം ആഘോഷിക്കാൻ തമിഴ്നാട് സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com