ചോരയ്ക്ക് ചോര; പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചു; നാല് ജവാന്‍മാര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നാല്‍പത് സൈനികരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരനടക്കം രണ്ട് ഭീകരരെ സൈന്യം വധിച്ചു
ചോരയ്ക്ക് ചോര; പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചു; നാല് ജവാന്‍മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നാല്‍പത് സൈനികരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരനടക്കം രണ്ട് ഭീകരരെ സൈന്യം വധിച്ചു. ദക്ഷിണ കശ്മീരില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. പാകിസ്ഥാന്‍ ഭീകരനായ കംമ്രാന്‍ ഗാസിയും  പ്രാദേശിക ഭീകരനായ ഹിലാലുമാണ് കൊല്ലപ്പെട്ടത്.  കമ്രാനാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. കംമ്രാനൊപ്പം ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. ചാവേറിന് ബോബ് നിര്‍മ്മിച്ച് നല്‍കിയത് കമ്രാനാണ് എന്നാണ് നിഗമനം. അതേസയമം ഇവരെയാണ് വധിച്ചതെന്ന് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

ഭീകരര്‍ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. മേജര്‍ വി.എസ്. ധൗന്‍ദിയാല്‍ (ഡെറാഡൂണ്‍), ഹവില്‍ദാര്‍ ഷിയോ റാം (രാജസ്ഥാന്‍), അജയ് കുമാര്‍ (മീററ്റ്), ഹരി സിങ് (ഹരിയാന) എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികര്‍.

വ്യാഴാഴ്ച വൈകുന്നേരമായിരുന്നു രാജ്യത്തെ നടക്കുക പുല്‍വാമ ആക്രണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ സ്‌ഫോടക വസ്ഥുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന് ശേഷം അതിര്‍ത്തിയില്‍ സേന തെരച്ചില്‍ ശക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com