'തെരഞ്ഞെടുപ്പിന് മുമ്പ് ആക്രമണം'; സംശയം പ്രകടിപ്പിച്ച് മമത ബാനര്‍ജി 

'തെരഞ്ഞെടുപ്പിന് മുമ്പ് ആക്രമണം'; സംശയം പ്രകടിപ്പിച്ച് മമത ബാനര്‍ജി 

പുല്‍വാമ തീവ്രവാദി ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ സംശയങ്ങള്‍ പ്രകടിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി രംഗത്ത്

കൊല്‍ക്കത്ത: പുല്‍വാമ തീവ്രവാദി ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ സംശയങ്ങള്‍ പ്രകടിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി രംഗത്ത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുല്‍വാമ ആക്രമണം നടന്നതില്‍ തനിക്ക് സംശയമുണ്ടെന്ന് അവര്‍ പറഞ്ഞു. 

പാകിസ്ഥാന്‍ തുടര്‍ന്നുവരുന്ന ആക്രമണങ്ങള്‍ ചെറുക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ല? തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ നിഴല്‍യുദ്ധം നടത്താനാണോ ശ്രമിക്കുന്നത്-മമത ചോദിച്ചു. 

വ്യാഴാഴ്ചയാണ് കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ ചാവേര്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ നാല്‍പ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. അതീവ സുരക്ഷാ പിഴവാണ് സംഭവിച്ചിരിക്കുന്നത് എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്റലിജന്‍സ് വീഴ്ചയും സേനയുടെ ലാഘവത്തോടെയുള്ള പെരുമാറ്റവുമാണ് ആക്രണത്തിന് വഴിയൊരുക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ നല്‍കിയില്ലെന്നും തങ്ങളെ ഹെലികോപ്റ്ററില്‍ കൊണ്ടുപോകണം എന്നുള്ള ആവശ്യം മേലധികാരികള്‍ അവഗണിച്ചുവെന്നും കഴിഞ്ഞ ദിവസം ഒരു സിആര്‍പിഎഫ് ജവാന്‍ വെളിപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com