ബിജെപിക്ക് തിരിച്ചടി; അരുണാചലില്‍ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍

സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് അരുണാചല്‍ പ്രദേശില്‍ 2 മുതിര്‍ന്ന നേതാക്കള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ബിജെപിക്ക് തിരിച്ചടി; അരുണാചലില്‍ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍

ഇറ്റാനഗര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ, അരുണാചല്‍ പ്രദേശില്‍ ബിജെപി നേതൃത്വത്തിന് തിരിച്ചടി. 
സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് രണ്ട് മുതിര്‍ന്ന നേതാക്കള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇരുവരും 3 വര്‍ഷം മുന്‍പു കോണ്‍ഗ്രസില്‍ നിന്നു ബിജെപിയിലേക്കു ചേക്കേറിയവരാണ്. മുന്‍ മുഖ്യമന്ത്രി ഗെഗോങ് അപാങ് പാര്‍ട്ടി വിട്ട് ഒരു മാസമാകുമ്പോഴാണു ബിജെപിക്കു പുതിയ തിരിച്ചടി.

മുന്‍ മന്ത്രിമാര്‍ കൂടിയായ അദം വെല്ലി, ടതാര്‍ കിപ  എന്നിവരാണു ബിജെപി വിട്ടത്. നിയമസഭാ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ ബിജെപി നേതൃത്വം മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയതായി ഇരുവരും ആരോപിച്ചു. 2014ല്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയവരാണിവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com