ഇന്ത്യക്കാരന്റെ ഒരൊറ്റ അടിയില്‍ ഭയന്ന് വിറച്ച തീവ്രവാദിയാണിത്; മസൂദ് അസ്ഹറിനെ കുറിച്ച് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ഭടന്റെ ഒരൊറ്റ അടികൊണ്ട് മാത്രം ഭയന്ന് വിറച്ച് രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞ ആളാണ് അതെന്ന് ചോദ്യം ചെയ്ത സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു
ഇന്ത്യക്കാരന്റെ ഒരൊറ്റ അടിയില്‍ ഭയന്ന് വിറച്ച തീവ്രവാദിയാണിത്; മസൂദ് അസ്ഹറിനെ കുറിച്ച് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ ജയ്‌ഷെ മുഹമ്മദ് സ്ഥാപകനായ പാക് തീവ്രവാദി മൗലാന മസൂദ് അസ്ഹറിനെ കുറിച്ച് വെളിപ്പെടുത്തി അസ്ഹറിനെ ചോദ്യം ചെയ്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍. അസ്ഹര്‍ ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ നടത്തിയ ചോദ്യം ചെയ്യലിനിടെ, ഇന്ത്യന്‍ ഭടന്റെ ഒരൊറ്റ അടികൊണ്ട് മാത്രം ഭയന്ന് വിറച്ച് രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞ ആളാണ് അതെന്ന് ചോദ്യം ചെയ്ത സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. 

1994ലാണ് അസ്ഹറിനെ ഇന്ത്യ പിടികൂടുന്നത്. അസ്ഹറിനെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയുണ്ടായില്ല. കരസേന ഉദ്യോഗസ്ഥന്റെ ആദ്യത്തെ അടിയില്‍ തന്നെ അസ്ഹര്‍ ഭയന്ന് വിറച്ചു. പിന്നാലെ കശ്മീരിലെ ഇവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള രഹസ്യങ്ങളെല്ലാം വെളിപ്പെടുത്തിയെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും, സിക്കിം മുന്‍ ഡിജിപിയുമായിരുന്ന അവിനാഷ് മൊഹനനേയ് പറയുന്നു. 

അന്ന് പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ടുമായിട്ടാണ് അസ്ഹര്‍ ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തിയത്. ദക്ഷിണകശ്മീരിലെ അനന്ത്‌നാഗില്‍ വെച്ച് ഇയാളെ ഇന്ത്യ പിടികൂടി. എന്നാല്‍ 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഭീകരര്‍ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അസ്ഹറിനെ മോചിപ്പിച്ചു. ഇതിന് പിന്നാലെ അസ്ഹര്‍ ജയ്‌ഷെ ഇ മുഹമ്മദ് രൂപീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com