കശ്മീരില്‍ സ്‌ഫോടനം നടത്തിയത് റിമോട്ട് ബൈക്ക് കീ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്

മോഷണം തടയാന്‍ കാറുകളില്‍ ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത അലാം താക്കോലുകള്‍ കശ്മീരിലെ സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി വിവരം.
കശ്മീരില്‍ സ്‌ഫോടനം നടത്തിയത് റിമോട്ട് ബൈക്ക് കീ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മോഷണം തടയാന്‍ കാറുകളില്‍ ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത അലാം താക്കോലുകള്‍ കശ്മീരിലെ സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി വിവരം. പുല്‍വാമയിലെ ഭീകരാക്രമണത്തിലും ഇത്തരം റിമോട്ട് കീ ഉപയോഗിച്ചതായി സംശയം. ജമ്മു കശ്മീരിലെ ഇന്റിലിജന്‍സ്, സുരക്ഷാ ഏജന്‍സികളാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയാറാക്കിയത്. 

ഉഗ്രസ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു പ്രാദേശികമായി നിര്‍മിക്കുന്ന ബോംബുകള്‍ (ഐഇഡി) പൊട്ടിക്കാന്‍ വിദൂര നിയന്ത്രിത സംവിധാനം ഭീകരര്‍ ഉപയോഗിച്ചു തുടങ്ങിയത് കഴിഞ്ഞ വര്‍ഷം മുതലാണെന്നും  
ഇതിനായി മൊബൈല്‍ ഫോണ്‍, വോക്കിടോക്കി സെറ്റ്,  ഇരുചക്ര, നാലു ചക്ര വാഹനങ്ങളില്‍ മോഷണം തടയാന്‍ ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത താക്കോലുകള്‍ തുടങ്ങിയവയാണ് ഭീകരര്‍ ഉപയോഗിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുല്‍വാമയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സിആര്‍പിഎഫ് വാഹനവ്യൂഹത്തിനുനേരെ ഓടിച്ചുകയറ്റിയാണ് സ്‌ഫോടനം നടത്തിയത്. ആര്‍ഡിഎക്‌സ് അടക്കമുള്ള സ്‌ഫോടകവസ്തുക്കള്‍ യഥാസമയം പൊട്ടിത്തെറിക്കാന്‍ കാര്‍, ബൈക്ക് റിമോട്ട് കണ്‍ട്രോള്‍ കീയാകും ഉപയോഗിച്ചതെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com