വീരമൃത്യുവരിച്ച ജവാന്റെ ബന്ധുവിനെ തള്ളി വീഴ്ത്തി എംഎല്‍എ; പ്രതിഷേധം കനത്തതോടെ മാപ്പ് പറച്ചില്‍

താന്‍ തള്ളിയിട്ടത് ജവാന്റെ ബന്ധുവിനെയാണ് എന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഇപ്പോള്‍ എംഎല്‍എയുടെ വിശദീകരണം
വീരമൃത്യുവരിച്ച ജവാന്റെ ബന്ധുവിനെ തള്ളി വീഴ്ത്തി എംഎല്‍എ; പ്രതിഷേധം കനത്തതോടെ മാപ്പ് പറച്ചില്‍

കട്ടക്ക്: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ ബന്ധുവിനെ കഴുത്തിന് പിടിച്ച് തള്ളിയ ഒഡിഷയിലെ ബിജെഡി എംഎല്‍എ മാപ്പ് പറഞ്ഞു. ജവാന്റെ മൃതദേഹത്തിന് അരികില്‍ വെച്ച് ജവാന്റെ ബന്ധുവിനെ എംഎല്‍എയായ ദെബാശിഷ് സമന്‍താരെ കൈകാര്യം ചെയ്യുകയായിരുന്നു. 

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്‍ മനോജ് ബെഹ്‌റയുടെ ബന്ധുവിനോടായിരുന്നു ബിജെപി എംഎല്‍എയുടെ ക്രൂരത. എംഎല്‍എ കഴുത്തിന് പിടിച്ച് തള്ളിയപ്പോള്‍ ബന്ധു ശവപേടകത്തിലേക്ക് വീണു. ഇത് കണ്ട് വീണ്ടും എംഎല്‍എ ബന്ധുവിനെ കഴുത്തിന് പിടിച്ച് ഇരുത്തുവാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. 

ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നതിന് മുന്‍പ് ഇയാളുടെ ഭാഗത്ത് നിന്നും അച്ചടക്കമില്ലാത്ത പ്രവര്‍ത്തിയുണ്ടായി. എന്നാല്‍ താന്‍ തള്ളിയിട്ടത് ജവാന്റെ ബന്ധുവിനെയാണ് എന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഇപ്പോള്‍ എംഎല്‍എയുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com