അയോധ്യ കേസ് ചൊവ്വാഴ്ച സുപ്രിംകോടതിയില്‍ ; വാദം കേള്‍ക്കുന്ന തീയതി നിശ്ചയിച്ചേക്കും

അയോധ്യ കേസ് സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും
അയോധ്യ കേസ് ചൊവ്വാഴ്ച സുപ്രിംകോടതിയില്‍ ; വാദം കേള്‍ക്കുന്ന തീയതി നിശ്ചയിച്ചേക്കും

ന്യൂഡല്‍ഹി : അയോധ്യ കേസ് സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസില്‍ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച രാവിലെ പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. വാദം ആരംഭിക്കുന്ന തീയതി അന്ന് തീരുമാനിച്ചേക്കും. 

നേരത്തെ കേസ് പരിഗണിക്കുന്നത് ജനുവരി 29 ന് നിശ്ചയിച്ചിരുന്നു. എന്നാല്‍ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്ന എസ് എ ബോബ്‌ഡെ അവധിയില്‍ ആയിരുന്നതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു.

അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പുറമെ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

നേരത്തെ രൂപീകരിച്ചിരുന്ന ബഞ്ചില്‍ നിന്ന് ജസ്റ്റിസ് യുയു ലളിത് പിന്‍മാറിയതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഭരണഘടനാ ബഞ്ച് പുനഃസംഘടിപ്പിക്കുകയായിരുന്നു. മുസ്ലിം സംഘടനകളുടെ അഭിഭാഷകന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഭരണഘടനാ ബഞ്ചില്‍ നിന്ന് യു യു ലളിത് പിന്‍മാറിയത്. 

കേസുമായി ബന്ധപ്പെട്ട് 16 ഹര്‍ജികളാണ് കോടതിയിലുള്ളത്. 15800 പേജ് സാക്ഷിമൊഴികളും 15 ട്രങ്ക് പെട്ടികള്‍ നിറയെ രേഖകളുമടക്കം പുതിയ ബെഞ്ച് പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com