കശ്മീരില്‍ അമ്മമാര്‍ മക്കളെ പിന്തിരിപ്പിക്കണം, തോക്കെടുക്കുന്നവരെ തുടച്ചുനീക്കും; സൈന്യത്തിന്റെ മുന്നറിയിപ്പ്‌

ഇത്തരം സംഘടനകളുടെ ഭാഗമാകുന്ന മക്കളോട് കീഴടങ്ങി മുഖ്യധാരയിലേക്ക് മടങ്ങിവരുവാന്‍ അമ്മമാര്‍ ആവശ്യപ്പെടണം
കശ്മീരില്‍ അമ്മമാര്‍ മക്കളെ പിന്തിരിപ്പിക്കണം, തോക്കെടുക്കുന്നവരെ തുടച്ചുനീക്കും; സൈന്യത്തിന്റെ മുന്നറിയിപ്പ്‌

ന്യൂഡല്‍ഹി: കശ്മീര്‍ തോക്കെടുത്തവര്‍ കീഴടങ്ങിയില്ലെങ്കില്‍ അവരെ ഉന്മൂലനം ചെയ്യുമെന്ന മുന്നറിയിപ്പുമായി കരസേനയുടെ ചിനാല്‍ കോറിന്റെ കമാന്‍ഡര്‍ ലഫ്.ജനറല്‍ കന്‍വല്‍ ജീത് സിംഗ് ധില്ലന്‍. കശ്മീരില്‍ അമ്മമാര്‍ക്ക് പ്രധാന പങ്ക് വഹിക്കുവാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഭീകരസംഘടനകളുടെ ഭാഗമാകുന്ന യുവാക്കള്‍ക്കുള്ള താക്കീതാണ് ഇത്. ഇത്തരം സംഘടനകളുടെ ഭാഗമാകുന്ന മക്കളോട് കീഴടങ്ങി മുഖ്യധാരയിലേക്ക് മടങ്ങിവരുവാന്‍ അമ്മമാര്‍ ആവശ്യപ്പെടണം എന്നാണ് നിയന്ത്രണ രേഖയിലെ സുരക്ഷാ ചുമതല വഹിക്കുന്ന ലഫ്.ജനറല്‍ കന്‍വല്‍ ജീത് സിംഗ് ധില്ലന്‍ പറയുന്നത്. 

സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി പ്രയോജനപ്പെടുത്തി ഭീകരപ്രവര്‍ത്തനം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുവാന്‍ ഇവര്‍ തയ്യാറാവണം. അല്ലാത്തപക്ഷം തോക്കെടുത്തവരെ വധിക്കും, തുടച്ചു നീക്കുമെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമയിലെ തീവ്രവാദി ആക്രമണത്തിന് പിന്നാലെ കശ്മീരിലെ ജയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തെ മുഴുവന്‍ ഇല്ലാതാക്കിയതായും അദ്ദേഹം പറഞ്ഞു. പുല്‍വാമയില്‍ ആക്രമണം ഉണ്ടായി നൂറ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ഇതിന് സാധിച്ചു. 

പാക് ചാര സംഘടനയായ ഐഎസ്‌ഐയ്ക്ക് പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പങ്കുണ്ട്. ഇനി ഭീകരപ്രവര്‍ത്തനത്തിനായി കശ്മീര്‍ താഴ്വരയിലേക്ക് ആരെങ്കിലും പ്രവേശിച്ചാല്‍ ജീവനോടെ മടങ്ങിപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com