ഗുജറാത്തില്‍ തരംഗമായി പ്രിയങ്ക സാരി; മോദി സാരിയോട് കിടപിടിക്കാന്‍ രാഹുല്‍ സാരിയും 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാടായ ഗുജറാത്തില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ വ്യത്യസ്ത പ്രചാരണതന്ത്രങ്ങളുമായി കോണ്‍ഗ്രസ്
ഗുജറാത്തില്‍ തരംഗമായി പ്രിയങ്ക സാരി; മോദി സാരിയോട് കിടപിടിക്കാന്‍ രാഹുല്‍ സാരിയും 

അഹമ്മദാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാടായ ഗുജറാത്തില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ വ്യത്യസ്ത പ്രചാരണതന്ത്രങ്ങളുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്രിന്റഡ് സാരികള്‍ വിപണിയില്‍ സുലഭമാണ്. ഇതിന് ബദലായി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക വാദ്രയുടെയും ഡിജിറ്റല്‍ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത സാരികള്‍ വിപണിയില്‍ ഇറക്കി പ്രചാരണരംഗത്ത് ബിജെപിയുമായി കിടപിടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. 

രാജ്യമൊട്ടാകെ സൂറത്ത് സാരികള്‍ക്ക് വിപണിയുണ്ട്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൂറത്ത് സാരി മാര്‍ക്കറ്റില്‍ തടിച്ചുകൂടുന്നത് പതിവാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത് ഏറെ ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം ഈ വിപണിയെ സമീപിക്കുന്നത്.

ഇവിടത്തെ സാരി നിര്‍മ്മാതാക്കളാണ് രാഹുലിന്റെയും പ്രിയങ്കയുടെയും സാരികള്‍ വിപണിയില്‍ ഇറക്കുന്നത്. വസ്‌ത്രോത്പന നിര്‍മ്മാതാവും കോണ്‍ഗ്രസ് അനുഭാവിയായ ഗൗരവ് ശ്രീമാലി ആണ് സാരി വിപണിയില്‍ ഇറക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഡിജിറ്റല്‍ ഫോട്ടോസ് പ്രിന്റ് ചെയ്ത് സാരികളാണ് വിപണിയില്‍ ഇറക്കുന്നത്. 

2014 ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് മോദി സാരികള്‍ വിപണിയില്‍ ഇറക്കിയത്. പ്രചാരണരംഗത്ത് മോദി സാരികള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതോടെയാണ് സൂറത്ത് വിപണി രാജ്യശ്രദ്ധ ആകര്‍ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com