പത്ത് ലക്ഷം ആദിവാസികളെ വനത്തിൽ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി

പത്ത് ലക്ഷം ആദിവാസികളെ വനത്തിൽ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി

വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ച കുടുംബങ്ങളെയാണ് ഒഴിപ്പിക്കുക

ന്യൂഡൽഹി: രാജ്യത്തെ 10 ലക്ഷത്തിലധികം ആദിവാസികളെ വനത്തിൽ നിന്ന് ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. വനാവകാശ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലാണ് നടപടി. വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ച കുടുംബങ്ങളെയാണ് ഒഴിപ്പിക്കുക. ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും. ജൂലൈ 27ന് മുൻപ് ഒഴിപ്പിച്ച ശേഷം സംസ്ഥാന സർക്കാരുകൾ കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്. 

ഈ മാസം 13ാം തീയതിയാണ് സുപ്രീം കോടതി കേസില്‍ വാദം കേട്ടത്. മൂന്നംഗ ബഞ്ചാണ് ഒഴിപ്പിക്കല്‍ സംബന്ധിച്ച ഉത്തരവിട്ടത്. 2005ലെ വനാവകാശ നിയമത്തിന്‍റെ പരിരക്ഷ ഇല്ലാത്ത ആദിവാസികളെ ഒഴിപ്പിക്കാനാണ് ഉത്തരവ്.

കേരളം 39,999 ആദിവാസികളുടെ അപേക്ഷകളാണ് പരിഗണിച്ചത്. അതില്‍ 894 ആദിവാസികള്‍ക്ക് വനാവകാശ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. എല്ലാ സംസ്ഥാനങ്ങളുടെയും കണക്കെടുത്തപ്പോള്‍ 10 ലക്ഷം ആദിവാസികളെ ഒഴിപ്പിക്കേണ്ടി വരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com