ബിജെപി സഖ്യത്തിന് വെല്ലുവിളി; പുതുച്ചേരി ഉള്‍പ്പടെ കോണ്‍ഗ്രസ് പത്ത് സീറ്റില്‍ മത്സരിക്കും; ഡിഎംകെയുമായി ധാരണയായി 

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഒന്‍പതിടങ്ങളില്‍ മത്സരിക്കും- പുതുച്ചേരി മണ്ഡലം കോണ്‍ഗ്രസിന് 
ബിജെപി സഖ്യത്തിന് വെല്ലുവിളി; പുതുച്ചേരി ഉള്‍പ്പടെ കോണ്‍ഗ്രസ് പത്ത് സീറ്റില്‍ മത്സരിക്കും; ഡിഎംകെയുമായി ധാരണയായി 

ചെന്നൈ: അണ്ണാ ഡിഎംകെയുമായി ബിജെപി സഖ്യം പ്രഖ്യാപിച്ചതിന് പിന്നലെ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യം പ്രഖ്യാപിച്ച് ഡിഎംകെ. കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നികും ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും പുതുച്ചേരിയില്‍ വെച്ച് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

തമിഴ്‌നാട്ടില്‍ ആകെയുള്ള 39 ലോക്‌സഭാ സീറ്റുകളില്‍ 9 ഇടത്തും പുതുച്ചേരിയിലും കോണ്‍ഗ്രസ് മത്സരിക്കും. ഡിഎംകെ 20 മുതല്‍ 25 സീറ്റുകളില്‍ വരെ മത്സരിക്കുവാനാണ് തീരുമാനം.ശേഷിക്കുന്ന സീറ്റുകള്‍ മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് നല്‍കാനും ധാരണയായി.

2014-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല. 39 സീറ്റുകളില്‍ 37 എണ്ണവും ജയലളിതയുടെ നേതൃത്വത്തിലായിരുന്നു അണ്ണാ ഡിഎംകെയാണ് നേടിയത്. ലോക്‌സഭയില്‍ മൂന്നാമത്തെ വലിയ ഒറ്റകക്ഷിയായതും അണ്ണാ ഡിഎംകെ തന്നെ. എന്നാല്‍ ജയലളിതയുടെ മരണത്തിനു ശേഷം തമിഴ്‌നാട്ടിലെ സ്ഥിതിഗതികള്‍ മാറിയെന്നാണ് കോണ്‍ഗ്രസും ഡിഎംകെയും വിലയിരുത്തുന്നത്. അണ്ണാ ഡിഎംകെയിലെ വിഭാഗീയതയും സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com