ഭീകരകതയ്‌ക്കെതിരെ ഇന്ത്യയും സൗദിയും ഒറ്റക്കെട്ട്; അഞ്ച് ധാരണപത്രങ്ങളില്‍ ഒപ്പുവെച്ചു

ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഇരുരാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍സല്‍മാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും 
ഭീകരകതയ്‌ക്കെതിരെ ഇന്ത്യയും സൗദിയും ഒറ്റക്കെട്ട്; അഞ്ച് ധാരണപത്രങ്ങളില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ടൂറിസം, ഭവന നിര്‍മാണം, വാര്‍ത്താ പ്രക്ഷേപണം തുടങ്ങിയ മേഖലകളില്‍ പരസ്പരം സഹകരിക്കാന്‍ ഇന്ത്യയും സൗദിയും തീരുമാനിച്ചു. അഞ്ച് ധാരണാപത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും മാധ്യമങ്ങളെ കണ്ടു.

ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാന്‍ രാഷ്ട്രങ്ങളുടെ സഹകരണം ആവശ്യമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. യുവാക്കളെ തീവ്രവാദത്തില്‍ നിന്ന് അകറ്റേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സൗദിക്കും ഇന്ത്യക്കും ഒരേ കാഴ്ചപ്പാടാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭീകരവാദം എത്രമാത്രം അപകടകരമെന്ന് പുല്‍വാമ ഭീകരാക്രമണം തെളിയിച്ചു. ഭീകരവാദത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ ഇല്ലാതാക്കേണ്ടതുണ്ട്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു.

ഇന്ത്യയുമായുള്ള ദൃഢബന്ധത്തിലെ പുതിയ അധ്യായമായിരിക്കും സന്ദര്‍ശനമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സൗദിയെ കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യക്കാരുടെ പങ്ക് നിസ്തുലമാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാകിസ്ഥാനിലും അമീര്‍ മുഹമ്മദ് സന്ദര്‍ശനം നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com