രണ്ടുമാസത്തിനിടെ മൂന്ന് തവണ കല്ലേറ്; വന്ദേഭാരത് എക്‌സ്പ്രസിന്റെ ജനല്‍ചില്ല് തകര്‍ന്നു

രണ്ടുമാസത്തിനിടെ മൂന്ന് തവണ കല്ലേറ്; വന്ദേഭാരത് എക്‌സ്പ്രസിന്റെ ജനല്‍ചില്ല് തകര്‍ന്നു


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന് നേരേ വീണ്ടും കല്ലേറ്. ന്യൂഡല്‍ഹിയില്‍നിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലെ തുണ്ട്‌ല ജംങ്ഷനടുത്ത് വെച്ച്  രാവിലെ എട്ടുമണിയോടെയാണ് സംഭവം. കല്ലേറില്‍ ട്രെയിനിലെ ഒരു ജനല്‍ച്ചില്ല് തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 

ഇത് മൂന്നാംതവണയാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരേ കല്ലേറുണ്ടാകുന്നത്. നേരത്തെ പരീക്ഷണയോട്ടം നടത്തുന്നതിനിടെ 2018 ഡിസംബര്‍ 20നും ഫെബ്രുവരി രണ്ടിനും ട്രെയിനിന് നേരേ കല്ലേറുണ്ടായിരുന്നു. വന്ദേഭാരത് എക്‌സ്പ്രസ് ഫഌഗ് ഓഫ് ചെയ്തതിന്റെ രണ്ടാംദിനം ട്രെയിന്‍ വഴിയില്‍ കുടുങ്ങിയതും നേരത്തെ വാര്‍ത്തയായിരുന്നു. ബുധനാഴ്ച കല്ലേറുണ്ടായ  തുണ്ട്‌ല ജംങ്ഷന് സമീപത്താണ് ബ്രേക്ക് ജാമായി ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത്. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞാണ് യാത്ര പുനരാരംഭിച്ചത്. 

ഫെബ്രുവരി 15നാണ് സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫഌഗ്ഓഫ് ചെയ്തത്. 18 മാസം കൊണ്ട് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ട്രെയിനില്‍ രണ്ട് എക്‌സിക്യൂട്ടിവ് ക്ലാസ് ഉള്‍പ്പെടെ 16 എ.സി. കോച്ചുകളാണുള്ളത്. ഡല്‍ഹിവാരണാസി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനില്‍ ഒരേസമയം 1128 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com