ഷൂ ധരിച്ച് ബിജെപി നേതാക്കള്‍, സൈനികന്റെ മരണാനന്തര ചടങ്ങില്‍ അനാദരവ്; ബന്ധുക്കളുടെ പ്രതിഷേധം (വീഡിയോ) 

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ മരണാനന്തര ചടങ്ങില്‍ കേന്ദ്രമന്ത്രി ഉള്‍പ്പെടെയുളള ബിജെപി നേതാക്കള്‍ അനാദരവ് കാണിച്ചതായി പരാതി
ഷൂ ധരിച്ച് ബിജെപി നേതാക്കള്‍, സൈനികന്റെ മരണാനന്തര ചടങ്ങില്‍ അനാദരവ്; ബന്ധുക്കളുടെ പ്രതിഷേധം (വീഡിയോ) 

ലക്‌നൗ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ മരണാനന്തര ചടങ്ങില്‍ കേന്ദ്രമന്ത്രി ഉള്‍പ്പെടെയുളള ബിജെപി നേതാക്കള്‍ അനാദരവ് കാണിച്ചതായി പരാതി. ശവസംസ്‌കാര ചടങ്ങ് നടക്കുന്ന സ്ഥലത്ത് നേതാക്കള്‍ ഷൂ ധരിച്ചിരുന്നതിനെതിരെ പ്രതിഷേധവുമായി സൈനികന്റെ ബന്ധുക്കള്‍ രംഗത്തുവന്നു.

കഴിഞ്ഞ ആഴ്ച നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ അജയ്കുമാറിന്റെ ബന്ധുക്കളാണ് എതിര്‍പ്പ് ഉന്നയിച്ചത്. കേന്ദ്രമന്ത്രി സത്യപാല്‍ സിങ്, ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് , മീററ്റ് ബിജെപി എംഎല്‍എ രാജേന്ദ്ര അഗര്‍വാള്‍ എന്നിവര്‍ക്കെതിരെയാണ് ബന്ധുക്കള്‍ പ്രതിഷേധിച്ചത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഷൂ മാറ്റാന്‍ ആവശ്യപ്പെട്ട് സൈനികന്റെ ഒരു ബന്ധു നേതാക്കള്‍ക്ക് നേരെ ഒച്ചവെയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് നേതാക്കള്‍ ഷൂ അഴിച്ചുവെച്ച് ബന്ധുക്കളോട് മാപ്പ് ചോദിച്ചു.

ഫെബ്രുവരി പതിനാലിന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ നാല്‍പ്പത് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

കടപ്പാട്: എന്‍ഡിടിവി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com