കാണ്‍പൂരില്‍ ട്രെയിന്‍ ശുചിമുറിയില്‍ സ്‌ഫോടനം

സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കാണ്‍പുര്‍ എസ്എസ്പി അനന്ദ് ദിയോ പറഞ്ഞു.
കാണ്‍പൂരില്‍ ട്രെയിന്‍ ശുചിമുറിയില്‍ സ്‌ഫോടനം

കാണ്‍പൂര്‍: കാണ്‍പൂര്‍- ഭിവാനി കാളിന്ദി എക്‌സ്പ്രസ് ട്രെയിനില്‍ സ്‌ഫോടനം, ആളപായമില്ല. ട്രെയിനിലെ ജനറല്‍ കോച്ചിലെ ശുചിമുറിയിലാണ് സ്‌ഫോടനമുണ്ടായത്. ഉത്തര്‍പ്രദേശിലെ ബരാജ്പുര്‍ റെയില്‍വേ സ്റ്റേഷനുസമീപം ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. 

സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കാണ്‍പുര്‍ എസ്എസ്പി അനന്ദ് ദിയോ പറഞ്ഞു. ടോയ്‌ലറ്റിലെ പ്ലൈവുഡ് ഷീറ്റുകള്‍ തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനം നടന്നയുടന്‍ സംഭവസ്ഥലത്തേക്ക് എടിഎസ് സംഘം തിരിച്ചിട്ടുണ്ടായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com