ജിഎസ്ആർടിസി ജീവനക്കാർ അനിശ്ചിത സമരത്തിലേക്ക്: 8000 ബസ് സർവീസുകൾ മുടങ്ങും

ശമ്പ​ളം വ​ർ​ധി​പ്പി​ക്ക​ണ​മെന്ന ആ​വ​ശ്യ​വുമായായാ​ണ് സ​മ​രം.
ജിഎസ്ആർടിസി ജീവനക്കാർ അനിശ്ചിത സമരത്തിലേക്ക്: 8000 ബസ് സർവീസുകൾ മുടങ്ങും

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്ത് സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ (ജി​എ​സ്ആ​ർ​ടി​സി) ജീ​വ​ന​ക്കാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്. ശമ്പ​ളം വ​ർ​ധി​പ്പി​ക്ക​ണ​മെന്ന ആ​വ​ശ്യ​വുമായായാ​ണ് സ​മ​രം. 7-ാം ശ​ന്പ​ള ക​മ്മീ​ഷ​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം.

മൊത്തം 45,000 ജീ​വ​ന​ക്കാ​രാ​ണ് പ​ണി​മു​ട​ക്കിൽ പങ്കെടുക്കുന്ന​ത്. ഇ​തോ​ടെ 8,000 ബ​സു​ക​ളു​ടെ സ​ർ​വീസ് മു​ട​ങ്ങും. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ർ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com