ജെയ്‌ഷെ മുഹമ്മദിനെതിരെ അനങ്ങിയില്ല, ജമാഅത്ത് ഉദ്ദവയെ നിരോധിച്ച് പാകിസ്ഥാന്‍

ജമാഅത്ത് ഉദ്ദവയുടെ ചാരിറ്റി സംഘമായ ഫലാഹ് ഇ ഇന്‍സാനിയത്തിനേയും നിരോധിച്ചിട്ടുണ്ട്
ജെയ്‌ഷെ മുഹമ്മദിനെതിരെ അനങ്ങിയില്ല, ജമാഅത്ത് ഉദ്ദവയെ നിരോധിച്ച് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയിദിന്റെ സംഘടനയായ ജമാഅത്ത് ഉദ്ദവയെ നിരോധിച്ച് പാകിസ്ഥാന്‍. ജമാഅത്ത് ഉദ്ദവയുടെ ചാരിറ്റി സംഘമായ ഫലാഹ് ഇ ഇന്‍സാനിയത്തിനേയും നിരോധിച്ചിട്ടുണ്ട്. 

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷ കമ്മിറ്റിയിലാണ് ഈ സംഘടനകളെ നിരോധിക്കാന്‍ തീരുമാനമായത് എന്ന് പാക് ആഭ്യന്തര മന്ത്രാലയം വക്താവ് മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ ഹഫീസ് സയിദിന്റെ ജയ്‌ഷെ മുഹമദിനെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ ഇപ്പോഴും തയ്യാറാവുന്നില്ല. 

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ കൊലപാതകത്തിലേക്ക് നയിച്ച ഭീകരാക്രമണത്തിന് പിന്നിലുള്‍പ്പെടെ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ മുന്നില്‍ വെച്ചിട്ടും പാക് സര്‍ക്കാര്‍ മുഖം തിരിക്കുന്നു. ജമാഅത്ത് ഉദ്ദവയും, ഫലാഹ് ഇ ഇന്‍സാനിയത്തും നേരത്തെ പാക് ആഭ്യന്തര മന്ത്രാലത്തിന്റെ നിരീക്ഷണത്തിന് കീഴിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com