'പാക്കിസ്ഥാന് ഒരു തുളളി വെളളം കൊടുക്കില്ല'; നദീജലം പങ്കുവെയ്ക്കുന്നത് നിര്‍ത്താനൊരുങ്ങി ഇന്ത്യ, കടുത്ത നടപടി

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ
'പാക്കിസ്ഥാന് ഒരു തുളളി വെളളം കൊടുക്കില്ല'; നദീജലം പങ്കുവെയ്ക്കുന്നത് നിര്‍ത്താനൊരുങ്ങി ഇന്ത്യ, കടുത്ത നടപടി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായി നദീജലം പങ്കുവെയ്ക്കുന്നത് ഇന്ത്യ നിര്‍ത്തിവെയ്ക്കും. രാജ്യത്തിന്റെ കിഴക്കന്‍ നദികളില്‍ നിന്നുളള ജലം തിരിച്ചുവിടും. ജമ്മുകശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഇത്തരത്തില്‍ തിരിച്ചുവിടുന്ന ജലം വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു. 

രവി, സത്‌ലജ്, ബിയാസ് നദികളിലെ ജലം തിരിച്ചുവിട്ട് ജമ്മുകശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ വിതരണം ചെയ്യും. സിന്ധുനദീജല കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് പൂര്‍ണ നിയന്ത്രണമുളള നദികളിലെ ജലം പാക്കിസ്ഥാനുമായി പങ്കുവെയ്ക്കുന്നത് നിര്‍ത്താനാണ് ഇന്ത്യ ഒരുങ്ങുന്നത്. നിലവില്‍ ഈ നദികളിലെ 93-94 ശതമാനം ജലം മാത്രമാണ് ഇന്ത്യ പ്രയോജനപ്പെടുത്തുന്നത്. അവേശഷിക്കുന്നത് പാക്കിസ്ഥാനിലേക്ക് ഒഴുകി പോകുകയാണ്. ഇത് നിര്‍ത്താനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

1960 ലെ സിന്ധുനദീജല കരാര്‍ പ്രകാരം ആറ് നദികളില്‍ മൂന്നെണ്ണത്തിന്റെ  നിയന്ത്രണം പൂര്‍ണമായി ഇന്ത്യയ്ക്കാണ്. രവി, ബിയാസ്, സത്‌ലജ് നദികളാണിവ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com