പാര്‍ട്ടി അംഗത്വമെടുത്താല്‍ തിരഞ്ഞെടുപ്പില്‍ കൂടെ നില്‍ക്കാം; പ്രകാശ് രാജിന് പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

ബാംഗ്ലൂരിലെ സെനന്‍ട്രല്‍ മണ്ഡലത്തില്‍ ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ മത്സരിക്കാനുള്ള തയാറെടുപ്പിലായിരുന്നു നടന്‍ പ്രകാശ് രാജ്
പാര്‍ട്ടി അംഗത്വമെടുത്താല്‍ തിരഞ്ഞെടുപ്പില്‍ കൂടെ നില്‍ക്കാം; പ്രകാശ് രാജിന് പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

ബാംഗ്ലൂര്‍; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടന്‍ പ്രകാശ് രാജിന് പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. ബാംഗ്ലൂരിലെ സെനന്‍ട്രല്‍ മണ്ഡലത്തില്‍ ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ മത്സരിക്കാനുള്ള തയാറെടുപ്പിലായിരുന്നു നടന്‍ പ്രകാശ് രാജ്. അതിനിടെയാണ് പിന്തുണ വാഗ്ധാനം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. പാര്‍ട്ടിയില്‍ അംഗത്വമെടുത്താല്‍ തെരഞ്ഞെടുപ്പില്‍ കൂടെനില്‍ക്കാം എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. 

എന്നാല്‍ ഒരു പാര്‍ട്ടിയിലും അംഗമാകില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് പ്രകാശ്‌രാജ്. അംഗത്വം ആവശ്യപ്പെടാതെ പിന്തുണ നല്‍കുമെങ്കില്‍ അതു സ്വീകരിക്കാന്‍ തയ്യാറാണെന്നും നടന്‍ പറഞ്ഞിരുന്നു. നടന് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടിയും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

പതിനഞ്ച് വര്‍ഷമായി ബി ജെ പിയുടെ കുത്തകയാണ് ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലം. ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും എതിരേ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന പ്രകാശ് രാജിലൂടെ ബാംഗളൂര്‍ സെന്‍ട്രലിനെ തെങ്ങളുടെ കൈയിലാക്കാം എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com