വ്യാജമദ്യ ദുരന്തം;11 സ്ത്രീകളടക്കം 31 പേർ മരിച്ചു, മരണ സംഖ്യ ഉയർന്നേക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2019 10:21 PM |
Last Updated: 22nd February 2019 10:21 PM | A+A A- |
ഗുവാഹത്തി: അസമിൽ വ്യാജമദ്യം ഉള്ളിൽച്ചെന്ന് 31 പേർ മരിച്ചു. ഇതിൽ പതിനൊന്ന് പേർ സ്ത്രീകളാണ്. മദ്യം കഴിച്ച് അവശനിലയിലായ 50 പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സൽമീര പ്ലാന്റേഷനിലെ തൊഴിലാളികളാണ് മരിച്ചത്.
തേയില എസ്റ്റേറ്റിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു മദ്യസത്കാരമുണ്ടായതെന്നും നൂറിലേറെ ആളുകൾ മദ്യപിച്ചിരുന്നതായും പൊലീസ് വെളിപ്പെടുത്തി. ആശുപത്രിയിലുള്ളവരിൽ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കും