അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഒന്നുമല്ല, നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലോകത്തെ ഏറ്റവും ചെലവേറിയതാകാമെന്ന് അമേരിക്കന്‍ വിദഗ്ധന്‍ 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായി മാറാമെന്ന് അമേരിക്കന്‍ വിദഗ്ധന്‍
അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഒന്നുമല്ല, നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലോകത്തെ ഏറ്റവും ചെലവേറിയതാകാമെന്ന് അമേരിക്കന്‍ വിദഗ്ധന്‍ 

വാഷിംങ്ടണ്‍: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായി മാറാമെന്ന് അമേരിക്കന്‍ വിദഗ്ധന്‍. ഇത് 2016ലെ അമേരിക്കന്‍ പ്രസിഡന്റ്, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളില്‍ മൊത്തം ചെലവായ തുകയെ മറികടക്കാമെന്നും കാര്‍നീജിയ എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസിന്റെ ദക്ഷിണേഷ്യന്‍ വിഭാഗത്തിന്റെ  ഡയറക്ടറും ഗവേഷകനുമായ മിലന്‍ വൈഷ്ണവ് പ്രവചിക്കുന്നു.

543 മണ്ഡലങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിലാണ് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രവചനം. 2016ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ്, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകള്‍ക്ക് ചെലവായ തുകയാണ് ഈ ഗണത്തില്‍ ലോകത്ത് ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ്. 650 കോടി ഡോളറാണ് ഇതിനായി ചെലവഴിച്ചത്. ഇതിനെ മറികടക്കുമെന്നാണ് അമേരിക്കന്‍ വിദഗ്ധന്റെ കണക്കുകൂട്ടല്‍.

2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 500 കോടി ഡോളര്‍ ചെലവഴിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതെല്ലാം മറികടന്ന് ചെലവ് മുന്നേറുമെന്നാണ് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

വരുന്ന തെരഞ്ഞെടുപ്പ് പ്രവചനാതീതമാണ് എന്നാണ് പൊതുവേയുളള വിലയിരുത്തല്‍. ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും ഇഞ്ചോടിച്ച് പോരാട്ടം നടത്താനുളള സാധ്യതയാണ് തെളിയുന്നത്. അതിനാല്‍ തന്നെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും എടുത്ത് പ്രയോഗിക്കാന്‍ പാര്‍ട്ടികള്‍ നിര്‍ബന്ധിതരാക്കും. ഇത് ചെലവ് ഉയരാന്‍ ഇടയാക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com