ഇത്തവണ പിണറായി അല്ല;  വെടിയുണ്ടയുമായി എംഎല്‍എ പിടിയില്‍

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബാഗ്  പരിശോധനയ്ക്കുന്നതിനിടെയാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്
ഇത്തവണ പിണറായി അല്ല;  വെടിയുണ്ടയുമായി എംഎല്‍എ പിടിയില്‍

ന്യൂഡല്‍ഹി:  ബീഹാര്‍ എംഎല്‍എയുടെ ബാഗില്‍ നിന്ന് പത്തു വെടിയുണ്ടകള്‍ കണ്ടെടുത്തു. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബാഗ്  പരിശോധനയ്ക്കുന്നതിനിടെയാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. ഡല്‍ഹിയില്‍ നിന്ന് പറ്റ്‌നയിലേക്ക് പോകുകയായിരുന്നു എംഎല്‍എ. ആര്‍ഡെജി നേതാവും മധേപ്പുര എംഎല്‍എയുമായ ചന്ദ്രശേഖറിന്റെ ബാഗില്‍ നിന്നാണ് പത്ത് വെടിയുണ്ടകള്‍ കണ്ടെടുത്തത്.  

വെടിയുണ്ടകള്‍ സൂക്ഷിച്ചതിന്റെ മതിയായ രേഖകള്‍ ഹാജരാക്കാന്‍ എംഎല്‍എയ്ക്ക് കഴിഞ്ഞില്ല. ആയുധ നിയമപ്രകാരം കേസെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എംഎല്‍എയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ അറിയിച്ചു.

വിമാനത്തിലെ ക്യാബിന്‍ ബാഗേജില്‍ (ഹാന്‍ഡ് ബാഗേജ്) തോക്കോ വെടിയുണ്ടയോ ഏതെങ്കിലും തരത്തിലുള്ള സ്‌ഫോടകവസ്തുക്കളോ കൊണ്ടുപോകാന്‍ വ്യോമസുരക്ഷാ നിയമങ്ങള്‍ അനുവദിക്കുന്നില്ല. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകളില്‍ ഏറ്റവും കര്‍ക്കശമായ നിലപാടുള്ളതും ഇവയുടെ കാര്യത്തിലാണ്. കൂര്‍ത്ത മുനയുള്ള ചെറിയ വസ്തുക്കള്‍ പോലും വര്‍ഷങ്ങളായി ക്യാബിന്‍ ബാഗേജുകളില്‍ അനുവദിക്കാറില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com