ജാമിയ മില്ലിയയുടെ ഹോണററി ഡോക്ടറേറ്റ് ഷാരൂഖിന് നൽകേണ്ടതില്ലെന്ന് കേന്ദ്രം

കഴിഞ്ഞ വർഷം അവസാനമാണ് ജാമിയ മില്ലിയ സർവകലാശാല ഷാരൂഖിന് ഹോണററി ഡോക്ടറേറ്റ് നൽകണമെന്ന് നിർദേശിച്ചത്.
ജാമിയ മില്ലിയയുടെ ഹോണററി ഡോക്ടറേറ്റ് ഷാരൂഖിന് നൽകേണ്ടതില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ബോളിവുഡ് നടൻ ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നൽകുന്നതിനുള്ള ജാമിയ മില്ലിയ സർവകലാശാലയുടെ ശിപാർശ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം തള്ളി. ഷാരൂഖിന് മറ്റൊരു സർവകലാശാലയിൽ നിന്നുള്ള ഹോണററി ഡോക്ടറേറ്റുണ്ടെന്ന് പറഞ്ഞാണ് സർവകലാശാലയുടെ ശിപാർശ തള്ളിയത്. 

2016ൽ മൗലാന ആസാദ് നാഷണൽ ഉർദു സർവകലാശാല ഹോണററി ഡിഗ്രി നൽകി ഷാരൂഖിനെ ആദരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി. 

കഴിഞ്ഞ വർഷം അവസാനമാണ് ജാമിയ മില്ലിയ സർവകലാശാല ഷാരൂഖിന് ഹോണററി ഡോക്ടറേറ്റ് നൽകണമെന്ന് നിർദേശിച്ചത്. ജാമിയ മില്ലിയയിലെ മാസ് കമ്യൂണിക്കേഷൻ റിസർച്ച് സെന്‍ററിലെ പൂർവ വിദ്യാർഥിയാണ് അദ്ദേഹം. എന്നാൽ ഹാജർ നില കുറവായതിനാൽ പരീക്ഷ എഴുതാനായിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com