നമുക്കായി ജീവന്‍ നല്‍കിയ പേരുകള്‍ മറക്കരുത്; ജവാന്മാരുടെ പേര് പച്ചകുത്തി യുവാവ്‌

തീവ്രവാദികളുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച 71 ജവാന്മാരുടെ പേരുകളാണ് തന്റെ ശരീരത്തില്‍ ഈ യുവാവ് പച്ചകുത്തിയത്
നമുക്കായി ജീവന്‍ നല്‍കിയ പേരുകള്‍ മറക്കരുത്; ജവാന്മാരുടെ പേര് പച്ചകുത്തി യുവാവ്‌

പുല്‍വാമയില്‍ വീരമൃത്യുവരിച്ച 40 സിആര്‍പിഎഫ് ജവാന്മാരുടെ ഓര്‍മയിലാണ് രാജ്യം ഇപ്പോഴും. ജവാന്മാരുടെ ജീവനെടുത്തവരോട് എങ്ങിനെ പകരം വീട്ടം എന്ന ചിന്തയില്‍ രാജ്യം നില്‍ക്കവെ, ആ ജവാന്മാരുടെ പേരുകള്‍ തന്റെ ശരീരത്തില്‍ പച്ചകുത്തിയിരിക്കുകയാണ് ഒരു യുവാവ്. 

തീവ്രവാദികളുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച 71 ജവാന്മാരുടെ പേരുകളാണ് തന്റെ ശരീരത്തില്‍ ഈ യുവാവ് പച്ചകുത്തിയത്. രാജസ്ഥാനിലെ ബിക്കാനിര്‍ സ്വദേശി ഗോപാല്‍ സഹരണ്‍ ആണ് ജവാന്മാരോടുള്ള ആദരവ് ഇങ്ങനെ അറിയിക്കുന്നത്. 

ഭഗത് സിങ് ബ്രിഗേഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുവാവാണ് ഗോപാല്‍. വീരമൃത്യുവരിച്ച ജവാന്മാരുടെ പേരുകള്‍ തന്നില്‍ നിന്നും ഒരിക്കലും വേര്‍പെടാതിരിക്കുവാനാ് ഇങ്ങനെ ടാറ്റു ചെയ്തതെന്ന് യുവാവ് പറയുന്നു. പുല്‍വാമയില്‍ വീരമൃത്യുവരിച്ച 40 ജവാന്മാരുടേയും, അടുത്തിടെ ജീവന്‍ നഷ്ടമായ മറ്റ് 31 പേരുടെ പേരുമാണ് ഗോപാല്‍ പച്ചകുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com