റഫാലില്‍ തുറന്ന കോടതിയില്‍ വാദം കേട്ടേക്കും; പുനഃപരിശോധന ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കുമെന്ന് സുപ്രിം കോടതി

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ കെ എം ജോസഫ്, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക
റഫാലില്‍ തുറന്ന കോടതിയില്‍ വാദം കേട്ടേക്കും; പുനഃപരിശോധന ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കുമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധന ഹര്‍ജികള്‍ ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ കെ എം ജോസഫ്, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കുന്ന ഹര്‍ജികളിന്‍മേല്‍ തുറന്ന കോടതിയിലാവും വാദം കേള്‍ക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

റഫാല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ നേരത്തേ തള്ളിയ ഉത്തരവിനെ തുടര്‍ന്നാണ് പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. യശ്വന്ത് സിന്‍ഹ, സഞ്ജയ് സിങ്, അരുണ്‍ ഷൂറി എന്നിവരാണ് ഹര്‍ജിക്കാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com