ഇമ്രാന്‍ ഖാന്‍ പത്താന്റെ മകനാണ് എന്നാണ് പറഞ്ഞത്; അത് തെളിയിക്കാനുള്ള സമയമാണ് ഇത്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മോദി

പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇമ്രാന്‍ ഖാന്‍ പത്താന്റെ മകനാണ് എന്നാണ് പറഞ്ഞത്; അത് തെളിയിക്കാനുള്ള സമയമാണ് ഇത്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മോദി

ജയ്പൂര്‍: പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇമ്രാന്‍ ഖാന്‍ പറഞ്ഞ വാക്ക് പാലിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. രാജസ്ഥാനില്‍ ബിജെപി റാലിലെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 
 
ഒരു ക്രിക്കറ്റ് കളിക്കാരനായിട്ടാണ് ജനങ്ങള്‍ക്ക് ഇമ്രാന്‍ ഖാനെ പരിചയം. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ പോരാട്ടം അവസാനിപ്പിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതാണ്. ഇന്ത്യയാണ് എല്ലാ പോരാട്ടത്തിലും ജയിക്കുന്നത്. പാകിസ്ഥാന്‍ ഒന്നും നേടുന്നില്ല. ഞങ്ങള്‍ പട്ടിണിക്കും നിരക്ഷരതയ്ക്ക് എതിരെ പോരാടട്ടെയെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതാണ്- മോദി പറഞ്ഞു. 

ഞാന്‍ ഒരു പത്താന്റെ മകനാണെന്നും സത്യം മാത്രമേ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുള്ളുവെന്നുമാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഇപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്ക് സത്യമാക്കാന്‍ പ്രവര്‍ത്തിക്കേണ്ട സമയമാണ്. അദ്ദേഹം സത്യത്തിനൊപ്പമാണ് നിലകൊള്ളുന്നത് എന്ന് ഞാന്‍ നോക്കട്ടെ- മോദി പറഞ്ഞു. ഭീകരതയ്ക്ക് എതിരായ യുദ്ധത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഇന്ത്യക്കൊപ്പമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com