ഞങ്ങളുടെ പോരാട്ടം കശ്മീരികള്‍ക്ക് എതിരെയല്ല, തീവ്രവാദികള്‍ക്ക് എതിരെ: പ്രധാനമന്ത്രി

സര്‍ക്കാരിന്റെ പോരാട്ടം കശ്മീരികള്‍ക്ക് എതിരല്ലെന്നും തീവ്രവാദത്തിന് എതിരെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
ഞങ്ങളുടെ പോരാട്ടം കശ്മീരികള്‍ക്ക് എതിരെയല്ല, തീവ്രവാദികള്‍ക്ക് എതിരെ: പ്രധാനമന്ത്രി

ജയ്പൂര്‍: സര്‍ക്കാരിന്റെ പോരാട്ടം കശ്മീരികള്‍ക്ക് എതിരല്ലെന്നും തീവ്രവാദത്തിന് എതിരെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ തോങ്കില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോരാട്ടം നടക്കുന്നത് മനുഷ്യത്വമില്ലാത്തവര്‍ക്ക് എതിരെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യവ്യാപകമായി നടന്ന അക്രമങ്ങള്‍ നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുബങ്ങള്‍ക്കൊപ്പം ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണം നടന്ന് നൂറുമണിക്കൂറുകള്‍ക്കുള്ളില്‍ അക്രമകാരികളെ അവര്‍ ചെല്ലാന്‍ ഇഷ്ടപ്പെടുന്ന സ്ഥലത്തേക്ക് നമ്മുടെ ജവാന്‍മാര്‍ പറഞ്ഞയച്ചുവെന്നും മോദി പറഞ്ഞു. 

കോണ്‍ഗ്രസിനെ കന്നാക്രമിച്ച മോദി, കോണ്‍ഗ്രസിന്റെ ലോണ്‍ എഴുതിത്തള്ളലുകള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അടവാണെന്ന് ആരോപിച്ചു. ഇന്ത്യയില്‍ ജീവിച്ചിട്ട് പാകിസ്ഥാന് വേണ്ടി ശബ്ദമുയര്‍ത്തുന്നവരാണ് കോണ്‍ഗ്രസുകാരെന്ന് പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു. 26/11 മുംബൈ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍  കോണ്‍ഗ്രസിന് ധൈര്യമുണ്ടായിരുന്നില്ലെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com