വിമാനം പാകിസ്ഥാനിലേക്ക് റാഞ്ചുമെന്ന് എയര്‍ ഇന്ത്യയ്ക്ക് ഭീഷണി സന്ദേശം; രാജ്യത്തെ വിമാനത്താവളങ്ങള്‍ അതീവ ജാഗ്രതയില്‍

വിമാന റാഞ്ചല്‍ ഭീഷണി നേരിട്ടതിന് പിന്നാലെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അതീവ സുരക്ഷാ മുന്‍കരുതലില്‍.
വിമാനം പാകിസ്ഥാനിലേക്ക് റാഞ്ചുമെന്ന് എയര്‍ ഇന്ത്യയ്ക്ക് ഭീഷണി സന്ദേശം; രാജ്യത്തെ വിമാനത്താവളങ്ങള്‍ അതീവ ജാഗ്രതയില്‍

മുംബൈ: വിമാന റാഞ്ചല്‍ ഭീഷണി നേരിട്ടതിന് പിന്നാലെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അതീവ സുരക്ഷാ മുന്‍കരുതലില്‍. എയര്‍ ഇന്ത്യയുടെ മുംബൈ കണ്‍ട്രോള്‍ സെന്ററിലേക്കാണ് വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശമെത്തിയത്. എല്ലാ വിമാനങ്ങളും വിമാനത്താവളങ്ങളും സിഐഎസ്എഫും ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ഉത്തരവിട്ടു. 

ഒരു എയര്‍ ഇന്ത്യ വിമാനം പാകിസ്ഥാനിലേക്ക് റാഞ്ചുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശത്തിന്റെ പശ്ചാതലത്തില്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി യൂണിറ്റ്, അവിയേഷന്‍ സെക്യൂരിറ്റി ഗ്രൂപ്പ്, എല്ലാ എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റര്‍മാരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം- സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ഉത്തരവിട്ടു. വിമാനത്താവളങ്ങളില്‍ ശക്തമായ പരിശോധന നടത്തണമെന്ന് എട്ട് നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവില്‍ പറയുന്നു.സ്റ്റാഫുകള്‍ ഉള്‍പ്പെടെയുള്ളവരെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിര്‍ദേശമുണ്ട്. സിസി ടിവി ക്യാമറകള്‍ക്ക് പുറമേ മറ്റ് വഴികള്‍ ഉപയോഗിച്ചും നിരീക്ഷണം ശക്തമാക്കണം. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സേനയെ വിമാനത്താവളങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com