ഈഡനിലും പാക് താരങ്ങളുടെ ചിത്രങ്ങള്‍ വേണ്ട; ഉടന്‍ തീരുമാനിക്കുമെന്ന് ഗാംഗുലി

വിദര്‍ഭ, പഞ്ചാബ്, രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍ തങ്ങളുടെ കീഴിലുള്ള സ്‌റ്റേഡിയങ്ങളില്‍ നിന്നും പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ മാറ്റിയിരുന്നു
ഈഡനിലും പാക് താരങ്ങളുടെ ചിത്രങ്ങള്‍ വേണ്ട; ഉടന്‍ തീരുമാനിക്കുമെന്ന് ഗാംഗുലി

ഈഡന്‍ ഗാര്‍ഡനില്‍ പതിച്ചിരിക്കുന്ന പാക് ക്രിക്കറ്റ് താരങ്ങളുടെ ഫോട്ടോ മാറ്റുന്ന കാര്യം പരിഗണിക്കുകയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഉള്‍പ്പെടെ, പാക് താരങ്ങളുടെ ഇവിടെയുള്ള ചിത്രങ്ങള്‍ മാറ്റുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് ഗാംഗുലി പറഞ്ഞു. 

സ്റ്റേഡിയത്തില്‍ നിന്നും പാക് താരങ്ങളുടെ ഫോട്ടോ മാറ്റണം എന്ന ആവശ്യം ഉയര്‍ത്തി ഈഡന്‍ ഗാര്‍ഡനില്‍ ബിജെപിയുടെ യുവജന വിഭാഗം പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം. 

വിദര്‍ഭ, പഞ്ചാബ്, രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍ തങ്ങളുടെ കീഴിലുള്ള സ്‌റ്റേഡിയങ്ങളില്‍ നിന്നും പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ മാറ്റിയിരുന്നു. ക്രിക്കറ്റില്‍ പാകിസ്ഥാനുമായുള്ള എല്ലാ ബന്ധവും ഇല്ലാതാക്കണം എന്ന നിലപാടാണ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നത്. ലോക കപ്പില്‍ പാകിസ്ഥാനെതിരെ കളിക്കാതിരുന്നാല്‍ ഇന്ത്യയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍ പാകിസ്ഥാനുമായി കളിച്ച് അവരെ തോല്‍പ്പിക്കുകയാണ് വേണ്ടത് എന്നാണ് സച്ചിന്‍ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com