കശ്മീരില്‍ ഭീകര താവളം സൈന്യം വളഞ്ഞു: മൂന്നു തീവ്രവാദികളെ വധിച്ചു, ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

കശ്മീരില്‍ ഭീകര താവളം സൈന്യം വളഞ്ഞു: മൂന്നു തീവ്രവാദികളെ വധിച്ചു, ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടുന്നു. കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍.

കുല്‍ഗാം: ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടുന്നു. കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍. ഒരു കശ്മീര്‍ പൊലീസ് ഡിഎസ്പി അമന്‍ താക്കൂര്‍ വീരമൃത്യു വരിച്ചു. ഒരു സൈനികന് പരിക്കേറ്റു. ഏറ്റുമുട്ടല്‍ തുടരുകയാണ്. 

സിആര്‍പിഎഫും പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തുന്നത്. ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുല്‍ഗാം ജില്ലയിലെ തുരിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. തീവ്രവാദികളുടെ ഒളിത്താവളം സൈന്യം വളയുകയായിരുന്നു. 

ഫെബ്രുവരി പതിനാലിന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് കശ്മീരിലാകെ സൈന്യവും പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com